World Cup | ക്രിക്കറ്റ് പ്രേമികൾ അറിയാൻ: ഏകദിന ലോകകപ്പിന് ഇ-ടിക്കറ്റുകളില്ല; ഫിസിക്കൽ ടിക്കറ്റ് കയ്യിൽ കരുതണമെന്ന് ബിസിസിഐ; കരിഞ്ചന്തയ്ക്ക് സാധ്യതയെന്ന് നെറ്റിസൺസ്

 


ന്യൂഡെൽഹി: (www.kvartha.com) ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ഒക്ടോബർ അഞ്ച് മുതൽ ഇന്ത്യയിൽ തുടങ്ങുകയാണ്. അതിനിടെ ലോകകപ്പിൽ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിന് ഇ-ടിക്കറ്റുകൾക്ക് സാധുതയില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. ഫിസിക്കൽ ടിക്കറ്റ് വഴി മാത്രമേ പ്രവേശനം ലഭിക്കൂ. ടൂർണമെന്റിന്റെ ടിക്കറ്റ് വിൽപ്പന സംബന്ധിച്ച് ബിസിസിഐയും ഐസിസിയും സംയുക്ത പ്രഖ്യാപനം അടുത്തയാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പല സ്റ്റേഡിയങ്ങളും മെട്രോ വഴി ബന്ധിപ്പിച്ചിട്ടുണ്ടെന്നും വേദികളിലേക്ക് പ്രവേശിക്കാൻ ഇത് ഉപയോഗിക്കാൻ ആരാധകരെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

World Cup | ക്രിക്കറ്റ് പ്രേമികൾ അറിയാൻ: ഏകദിന ലോകകപ്പിന് ഇ-ടിക്കറ്റുകളില്ല; ഫിസിക്കൽ ടിക്കറ്റ് കയ്യിൽ കരുതണമെന്ന് ബിസിസിഐ; കരിഞ്ചന്തയ്ക്ക് സാധ്യതയെന്ന് നെറ്റിസൺസ്

2019 ഏകദിന ലോകകപ്പ് ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂസിലൻഡും ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ അഹ്‍മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. അവസാന മത്സരം നവംബർ 19 ന് നടക്കും. ഐസിസി സമീപകാലത്ത് കൂടുതൽ ഷെഡ്യൂളിംഗ് പ്രശ്‌നങ്ങൾ നേരിട്ടു. മൂന്ന് അംഗരാജ്യങ്ങൾ മത്സര തീയതികളിൽ ഭേദഗതികൾ ആവശ്യപ്പെട്ട് ഐസിസിക്ക് കത്തയച്ചിട്ടുണ്ട്. ഷെഡ്യൂളിലെ പ്രശ്‌നങ്ങൾ കാരണം ടിക്കറ്റ് വിൽപന ഇതുവരെ ആരംഭിച്ചിട്ടില്ല.

എന്നിരുന്നാലും, ആരാധകർ നിരാശപ്പെടേണ്ടതില്ല, ബിസിസിഐ ഓഗസ്റ്റ് 10-ന് ടിക്കറ്റ് വിൽപ്പന ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടിക്കറ്റ് നിരക്ക് സംബന്ധിച്ച് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളോടും നിർദേശങ്ങൾ തേടിയതായാണ് അറിയുന്നത്. ഐ‌പി‌എൽ സമയത്ത്, പ്രത്യേക വേദികളിൽ ഇ-ടിക്കറ്റുകളുടെ അഭാവം സ്റ്റേഡിയങ്ങൾക്ക് പുറത്ത് തിങ്ങിനിറയുന്നതിന് കാരണമായി. ഇത്തവണ ടിക്കറ്റ് വിതരണം സുഗമമാക്കാൻ ഏഴ് മുതൽ എട്ട് വരെ കേന്ദ്രങ്ങൾ ഉണ്ടാകുമെന്ന് ജയ് ഷാ ഉറപ്പ് നൽകിയിട്ടുണ്ട്.

സമയക്രമത്തിൽ മാറ്റവും വേദി മാറ്റവും ഉണ്ടായേക്കാം, പുതിയ തീയതികൾ ഉടൻ പുറത്തുവിടും. ഒക്‌ടോബർ 15ന് നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടന ദിനമായതിനാൽ, സുരക്ഷാ ഉദ്യോഗസ്ഥർ ഇതിനകം തന്നെ ഓവർടൈം ജോലി ചെയ്യുന്നതിനാൽ ഏറെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ഷെഡ്യൂൾ പുനഃക്രമീകരിക്കുമെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു.

അതേസമയം, ഇ ടിക്കറ്റുകൾ ഉണ്ടാവില്ലെന്ന ബിസിസിഐ തീരുമാനം ചില ക്രിക്കറ്റ് പ്രേമികളെ അസ്വസ്ഥരാക്കി, ഇത്തരമൊരു നീക്കം കരിഞ്ചന്ത വ്യാപിക്കാൻ മാത്രമേ സഹായിക്കൂവെന്ന് അവർ പറയുന്നു. ഫിസിക്കൽ ടിക്കറ്റിലെ അനുഭവങ്ങളും അസ്വസ്ഥതകളും നിരവധി പേർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചു. 'ഇന്ത്യയിൽ ക്രിക്കറ്റ് വില കുതിച്ചുയരുന്നു, എന്നാൽ ഓരോ വർഷവും ആരാധകരുടെ അനുഭവം മോശമാവുകയാണ്. അഹമ്മദാബാദിൽ പേപ്പർ ടിക്കറ്റുകൾ എങ്ങനെ പ്രശ്‌നമുണ്ടാക്കി എന്നതിന്റെ വ്യക്തമായ ഉദാഹരണമായിരുന്നു ഐപിഎൽ ഫൈനൽ', ഒരു ട്വിറ്റർ ഉപയോക്താവ് പറഞ്ഞു.

E-Tickets, ODI, World Cup, Cricket, BCCI, Jay Shah, Schedule, Fans, Netizens, Twitter, No E-Tickets For ODI World Cup 2023, Fans Will Have To Carry Physical Tickets.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia