Winner | ലോക സീനിയര്‍ വനിത ബോക്‌സിങ് ചാംപ്യന്‍ഷിപില്‍ ഇന്‍ഡ്യയുടെ നിതു ഗന്‍ഖാസിന് സ്വര്‍ണം
Mar 25, 2023, 21:22 IST
ന്യൂഡെല്‍ഹി: (www.kvartha.com) ലോക സീനിയര്‍ വനിത ബോക്‌സിങ് ചാംപ്യന്‍ഷിപില്‍ ഇന്‍ഡ്യയുടെ നിതു ഗന്‍ഖാസിന് സ്വര്‍ണം. 48 കിലോ വിഭാഗത്തില്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപിലെ വെങ്കല മെഡല്‍ ജേതാവ് മംഗോളിയയുടെ ലുട്‌സിക്കാന്‍ അല്‍റ്റെന്‍സെഗിനെ തോല്‍പിച്ചാണ് നിതു സ്വര്‍ണം നേടിയത്.
ഫൈനലില്‍ മംഗോളിയന്‍ താരത്തിനു മേല്‍ പൂര്‍ണ ആധിപത്യം ഉറപ്പിച്ചായിരുന്നു നിതുവിന്റെ വിജയം. സ്‌കോര്‍: 5-0. 2023ലെ ലോക ബോക്‌സിങ് ചാംപ്യന്‍ഷിപിലെ ഇന്‍ഡ്യയുടെ ആദ്യ സ്വര്‍ണനേട്ടമാണിത്.
ഇതോടെ ലോക ബോക്‌സിങ് ചാംപ്യന്‍ഷിപില്‍ സ്വര്‍ണം നേടുന്ന ആറാമത്തെ ഇന്‍ഡ്യക്കാരിയായി നിതു.
മേരി കോം, ലായ്ശ്രാം സരിതാ ദേവി, ജെന്നി ആര്‍എല്‍, ലേഖ കെസി, നിഖാത് സരിന്‍ എന്നിവരാണ് ഇതിനു മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. മറ്റെല്ലാവരും ഒരോ തവണ വീതം നേട്ടം കൈവരിച്ചപ്പോള്‍ മേരി കോമാണ് ആറു തവണ സ്വര്‍ണം കരസ്ഥമാക്കിയത്. 22കാരിയായ നിതു കോമണ്‍വെല്‍ത് ഗെയിംസിലും യൂത് ലോക ചാംപ്യന്‍ഷിപിലും ഇന്‍ഡ്യക്കായി സ്വര്‍ണം നേടിയിട്ടുണ്ട്.
Keywords: Nitu Ghanghas Becomes Sixth Indian Woman To Claim Boxing World Championship Gold, New Delhi, News, Boxing, Winner, Gold, National, Sports.
ഫൈനലില്‍ മംഗോളിയന്‍ താരത്തിനു മേല്‍ പൂര്‍ണ ആധിപത്യം ഉറപ്പിച്ചായിരുന്നു നിതുവിന്റെ വിജയം. സ്‌കോര്‍: 5-0. 2023ലെ ലോക ബോക്‌സിങ് ചാംപ്യന്‍ഷിപിലെ ഇന്‍ഡ്യയുടെ ആദ്യ സ്വര്‍ണനേട്ടമാണിത്.
മേരി കോം, ലായ്ശ്രാം സരിതാ ദേവി, ജെന്നി ആര്‍എല്‍, ലേഖ കെസി, നിഖാത് സരിന്‍ എന്നിവരാണ് ഇതിനു മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. മറ്റെല്ലാവരും ഒരോ തവണ വീതം നേട്ടം കൈവരിച്ചപ്പോള്‍ മേരി കോമാണ് ആറു തവണ സ്വര്‍ണം കരസ്ഥമാക്കിയത്. 22കാരിയായ നിതു കോമണ്‍വെല്‍ത് ഗെയിംസിലും യൂത് ലോക ചാംപ്യന്‍ഷിപിലും ഇന്‍ഡ്യക്കായി സ്വര്‍ണം നേടിയിട്ടുണ്ട്.
Keywords: Nitu Ghanghas Becomes Sixth Indian Woman To Claim Boxing World Championship Gold, New Delhi, News, Boxing, Winner, Gold, National, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.