ട്വന്റി 20: ഇന്ത്യക്ക് ഒരു റണ്‍ തോല്‍വി

 


ADVERTISEMENT

ട്വന്റി 20: ഇന്ത്യക്ക് ഒരു റണ്‍ തോല്‍വി
ചെന്നൈ: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി 20മത്സരത്തില്‍ ഇന്ത്യക്ക്  തോല്‍വി. കിവീസ് ഒരു റണ്ണിന് ഇന്ത്യയെ തോല്‍പിച്ചു. യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ മത്സരത്തില്‍ 168 റണ്‍സായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ആറു വിക്കറ്റ് കൈയിലുണ്ടായിട്ടും ഇന്ത്യക്ക് 166 റണ്‍സെടുക്കാനേ കഴിഞ്ഞുളളൂ.

ബ്രണ്ടന്‍ മക്കല്ലത്തിന്റെ ബാറ്റിംഗ് മികവിലാണ് കിവീസ് അഞ്ച് വിക്കറ്റിന് 167 റണ്‍സെടുത്തത്. 55 പന്തില്‍ 3 മൂന്ന് സിക്‌സറുകളും 11 ഫോറുകളും അടങ്ങിയതായിരുന്നു മക്കല്ലത്തിന്റെ വെടിക്കെട്ട്. വില്യംസണ്‍ 28 റണ്‍സും ടൈലര്‍ 25 റണ്‍സുമെടുത്തു. ഇര്‍ഫാന്‍ പഠാന്‍ മൂന്നും സഹീര്‍ ഖാനും എല്‍ ബാലാജിയും ഓരോ വിക്കറ്റുകളും നേടി.

വിരാട് കോലി( 41 പന്തില്‍ 70 റണ്‍സ്) മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. സുരേഷ് റെയ്‌ന(27) യുവരാജ് സിംഗ് (34), എം എസ് ധോണി (22 നോട്ടൗട്ട്) എന്നിര്‍ ശോഭിച്ചിട്ടും ഇന്ത്യക്ക് ലക്ഷ്യത്തിലെത്താനായില്ല. അവസാന ഓവറിലെ നാലാം പന്തില്‍ ഫ്രാങ്കഌന്‍ യുവരാജിനെ പുറത്താക്കിയതാണ് കളിയിലെ വഴിത്തിരിവ്. 26 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സറുമാണ് തിരിച്ചുവരവിലെ ആദ്യമത്സരത്തില്‍ യുവരാജ് നേടിയത്.

ആദ്യ ട്വന്റി 20 മഴമൂലം ഉപേക്ഷിച്ചിരുന്നു. ടെസ്റ്റ് പരമ്പര ഇന്ത്യ 2-0ന് തൂത്തുവാരിയിരുന്നു.


SUMMARY:
New Zealand maintained their unbeatable record against India in T2o internationals as they beat hosts by one run in the second match to taste their first win of the tour at the Chepauk stadium

key words: cricket, sports, twenty 20, yuvraj singh, dhoni, kohli, new zealand
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia