ചരിത്ര വിജയം നേടി നീരജ് ചോപ്ര; ഒരു ഇന്ത്യക്കാരൻ ജാവലിൻ ത്രോയിൽ സ്വർണം നേടുന്നത് ഇതാദ്യം
Aug 7, 2021, 18:23 IST
ടോക്യോ : (www.kvartha.com 07.08.2021) ചരിത്ര വിജയം സ്വന്തമാക്കി നീരജ് ചോപ്ര. 87.58 മീറ്റർ ദൂരെ ജാവലിൻ എറിഞ്ഞ് രാജ്യത്തിനായി ഈ ഒളിംപിക്സിലെ ആദ്യ സ്വർണവും ഏഴാം മെഡലും നീരജ് സമ്മാനിച്ചു.
അത്‌ലറ്റിക്‌സിൽ ജൂനിയർ ലോക റെകോർഡ് നേടിയ ഏക ഇന്ത്യൻ താരമാണ് നീരജ് ചോപ്ര. 2016 ൽ പോളണ്ടിലെ ബീഗോഷിൽ നടന്ന ഐ എ എ എഫ് ലോക യൂത് അത്‌ലറ്റിക്‌സ് മീറ്റിലാണ് ജാവലിൻ ത്രോയിൽ നീരജ് ലോക റെകോർഡോടെ സ്വർണ്ണ മെഡൽ സ്വന്തമാക്കിയിരുന്നു. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപിൽ സ്വർണമെഡൽ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരവുമാണ് നീരജ്. 86.48 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് 19 കാരനായ ഇന്ത്യൻ താരം ചരിത്ര നേട്ടം സ്വന്തമാക്കിയത് 2018 ജകാർത ഏഷ്യൻ ഗെയിംസിൽ 88.06 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചു നീരജ് സ്വർണ മെഡൽ നേടി ദേശീയ റെകോർഡും സ്വന്തം പേരിലാക്കിയിരുന്നു.
ഗ്രൂപ്പ് എ യോഗ്യതാ റൗൻഡിൽ ആദ്യ ശ്രമത്തില്‍ തന്നെ 86.65 മീറ്റര്‍ കണ്ടെത്തിയാണ് നീരജ് ഫൈനലിലേക്ക് കടന്നത്. ഫൈനലിൽ ആദ്യ ശ്രമം 87.03 മീറ്റർ എറിഞ്ഞ നീരജ് രണ്ടാം ശ്രമത്തിൽ ആണ് 87.58 ദൂരം എറിഞ്ഞ് സ്വർണം നേടിയത്. 2008 ന് ശേഷം ആദ്യമായാണ് ഒരിന്ത്യൻ താരം സ്വർണ മെഡൽ നേടിയെടുക്കുന്നത്.

Keywords: India, Tokyo-Olympics-2021, Record, Gold, World, News, Sports, Neeraj Chopra wins historic victory.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.