കായിക കേരളത്തിന്റെ 'പൊന്‍'താരം ജിനു മരിയക്ക് വീട് നിര്‍മ്മിക്കാന്‍ നാടൊരുമിക്കുന്നു

 


ADVERTISEMENT

മൂവാറ്റുപുഴ: (www.kvartha.com 10/2/2018) ഹൈജമ്പ് താരം മുവാറ്റുപുഴ പുളിന്താനം സ്വദേശിനി ജിനു മരിയ മാനുവലിന് സ്വന്തമായി വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യത്തിലേയ്ക്ക്. ജിനു മരിയക്ക് സ്വന്തമായി വീടില്ലെന്ന് വാര്‍ത്തകളിലൂടെ അറിഞ്ഞ ഒരു സ്ഥാപനം, സൗജന്യമായി വീട് നിര്‍മ്മിച്ച് നല്‍കാന്‍ തയാറായി എല്‍ദോ എബ്രഹാം എംഎല്‍എയെ അറിയിക്കുകയായിരുന്നു.

ഈ സാഹചര്യത്തില്‍,പൊതുജന പങ്കാളിത്തത്തോടെ വീട് നിര്‍മ്മിക്കാനുള്ള സ്ഥലം ലഭ്യമാക്കുന്നതിനാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഇന്നലെ പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നത്. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി കെ വര്‍ഗീസ് അധ്യഷത വഹിച്ചു. സ്ഥലം കണ്ടെത്തുന്നതിന് രൂപീകരിച്ച സമിതി ഭാരവാഹികളായി എല്‍ദോ എബ്രഹാം എംഎല്‍എ രക്ഷാധികാരിയായും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സി സ്‌കറിയ ചെയര്‍മാനും, വൈസ് പ്രസിഡന്റ് സജി കെ വര്‍ഗീസ്,ജില്ല പഞ്ചായത്ത് അംഗം കെ ടി അബ്രഹാം, ബ്ലോക്ക് വൈസ് പ്രസിഡന്റ് വിന്‍സന്‍ ഇല്ലിക്കല്‍ എന്നിവരെ വൈസ് ചെയര്‍മാന്മാന്‍മാരായും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍,രാഷ്ട്രീയ-സാമൂഹ്യ സംഘടന പ്രതിനിധികള്‍ എന്നിവരെ അംഗങ്ങളുമായി തെരഞ്ഞെടുത്തു.

കായിക കേരളത്തിന്റെ 'പൊന്‍'താരം ജിനു മരിയക്ക് വീട് നിര്‍മ്മിക്കാന്‍ നാടൊരുമിക്കുന്നു

ഉടന്‍ തന്നെ ഭൂമി കണ്ടെത്തി നല്‍കി വീട് നിര്‍മ്മാണം ആരംഭിക്കാന്‍ സമിതിയുടെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു. അതോടൊപ്പം,250 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാനുള്ള സര്‍ക്കാര്‍ നടപടിയില്‍ ജിനുവും ഉള്‍പ്പെട്ടേക്കുമെന്ന് എംഎല്‍എ യോഗത്തെ അറിയിച്ചത് പങ്കെടുത്തവര്‍ക്ക് ഇരട്ടിമധുരമായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Muvattupuzha, Kerala, MLA, House, Sports, Job, Jinu mariya, Natives ready to construct house for jinu mariya
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia