ദേശീയ സീനിയര്‍ വനിതാ ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പ്: കണ്ണൂരില്‍ മേരി കോമെത്തുന്നു; മാറ്റുരയ്ക്കാന്‍ മുന്നൂറിലേറെ യുവതികളും; ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു

 


കണ്ണൂര്‍: (www.kvartha.com 05.11.2019) സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ കേരള സ്റ്റേറ്റ് അമേച്വര്‍ ബോക്‌സിങ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ദേശീയ വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാനതാരം മേരി കോം പങ്കെടുക്കും.

ഡിസംബര്‍ രണ്ടു മുതല്‍ എട്ടുവരെ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചാംപ്യന്‍ഷിപ്പ് നടത്തുന്നത്. ദേശീയ ബോക്‌സിങ് ചാംപ്യന്‍ ഷിപ്പിന് ആദ്യമായി ആതിഥ്യമരുളുന്ന കണ്ണൂരിലെ മത്സരത്തില്‍ നിന്നാണ് ഏഷ്യന്‍ ചാംപ്യന്‍ ഷിപ്പിലേക്കുള്ള ഇന്ത്യന്‍ ടീമിനെയും 2020-ല്‍ ടോക്കിയോവില്‍ നടക്കുന്ന ഒളിംപിക്‌സിലേക്കുള്ള ടീമിനെയും തെരഞ്ഞെടുക്കുക.

ദേശീയ സീനിയര്‍ വനിതാ ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പ്: കണ്ണൂരില്‍ മേരി കോമെത്തുന്നു; മാറ്റുരയ്ക്കാന്‍ മുന്നൂറിലേറെ യുവതികളും; ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു

മേരികോമിനെ കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറിലേറെ യുവതികള്‍ ഈ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ചാംപ്യന്‍ഷിപ്പ് വിജയിപ്പിക്കുന്നതിനായി കണ്ണൂരില്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സംഘാടക സമിതി യോഗം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

മേയര്‍ സുമാ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, കലക്ടര്‍ ടി വി സുഭാഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന അമേച്വര്‍ ബോക്‌സിങ്ങ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ എന്‍ കെ സൂരജ് ജനറല്‍ കണ്‍വീനറായും അസോ.സംസ്ഥാന സെക്രട്ടറി ഡോ.സി ബി റെജി ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയുമായുള്ള സംഘാടക സമിതി രൂപീകരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  National senior women boxing championship held on December 2 to 8,Kannur, News, Sports, Boxing, Women, Minister, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia