ദേശീയ ഗെയിംസ്: പ്രത്യേക സുരക്ഷാ മേഖല പ്രഖ്യാപിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനനന്തപുരം: (www.kvartha.com 31/01/2015) ദേശീയ ഗെയിംസ് അരങ്ങേറുന്ന തിരുവനന്തപുരം ജില്ലയിലെ 14 വേദികളും ഗെയിംസ് വില്ലേജും ഇവയുടെ ചുറ്റുമുള്ള പ്രദേശങ്ങളും ഫെബ്രുവരി 15 വരെ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു. ഇനി പറയുന്ന സ്ഥലങ്ങളാണ് സുരക്ഷാ മേഖലയാവുക. വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയവും ഇതിന് നൂറ് മീറ്റര്‍ ചുറ്റളവില്‍ കിഴക്ക് മാനവീയം റോഡ്, തെക്ക് കേരഫെഡ് ഓഫീസ്-വാര്‍ട്ടര്‍ വര്‍ക്ക്‌സ് ഇടറോഡ്, പടിഞ്ഞാറ് വാട്ടര്‍ വര്‍ക്‌സ് ഇടറോഡ്, വടക്ക് വെള്ളയമ്പലം ജംഗ്ഷന്‍ മുതല്‍ ആര്‍.ആര്‍ വിളക്ക് വരെ.

വെള്ളായണി കാര്‍ഷിക കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയവും ഇതിന് നൂറ് മീറ്റര്‍ ചുറ്റളവില്‍ കല്ലിയൂര്‍ വില്ലേജ് ഒന്നാം വാര്‍ഡില്‍ പുങ്കുളം - കാക്കാമൂല റോഡ്, പുഞ്ചക്കരി- പാലപ്പൂര്‍ കാര്‍ഷിക കോളജ് റോഡ്, വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് ഷൂട്ടിംഗ് റേഞ്ചും ഇതിന് നൂറ് മീറ്റര്‍ ചുറ്റളവില്‍ പേരൂര്‍ക്കട നെട്ടയം വാര്‍ഡില്‍ കിഴക്ക് നെട്ടയം മുതല്‍ വട്ടിയൂര്‍ക്കാവ് റോഡ്, തെക്ക് മണ്ണാറക്കോണം-മണ്ണാമൂല റോഡ്, പടിഞ്ഞാറ് വട്ടിയൂര്‍ക്കാവ് പേരൂര്‍ക്കട റോഡ്.

കുമാരപുരം ടെന്നീസ് കോര്‍ട്ടും ഇതിന് നൂറ് മീറ്റര്‍ ചുറ്റളവില്‍ മെഡിക്കല്‍ കോളജ് വാര്‍ഡില്‍ പട്ടം വില്ലേജില്‍ കിഴക്ക് ടാഗോര്‍ ഗാര്‍ഡന്‍സ്-വെയിലൂര്‍ക്കോണം ക്ഷേത്രംറോഡ്, തെക്ക് ഹൈസ്‌കൂള്‍ ലൈന്‍ റസിഡന്‍ഷ്യല്‍ റോഡ്, പടിഞ്ഞാറ് കുമാരപുരം മെഡിക്കല്‍ കോളജ് റോഡ്, വടക്ക് താമരഭാഗം വെയിലൂര്‍ക്കോളം ക്ഷേത്ര റോഡ്.

ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയവും 100 മീറ്റര്‍ ചുറ്റളവില്‍ കിഴക്ക് ആര്‍.ആര്‍. വിളക്ക് മുതല്‍ പാളയം വരെയും തെക്ക് ആശാന്‍ സ്‌ക്വയര്‍ സര്‍വീസ് റോഡ് മുതല്‍ രക്തസാക്ഷിമണ്ഡപം വരെയും പടിഞ്ഞാറ് എം.എല്‍.എ. ഹോസ്റ്റല്‍ ജംഗ്ഷന്‍ മുതല്‍ ഫ്‌ളൈഓവര്‍ തീരും വരെയും വടക്ക് ഫ്‌ളൈഓവര്‍ തീരുന്ന ജംഗ്ഷന്‍ മുതല്‍ യുദ്ധസ്മാരകം വരെയും.

തിരുവനന്തപുരം ടെന്നീസ് ക്ലബ്ബും അതിന് നൂറ് മീറ്റര്‍ ചുറ്റളവില്‍ കിഴക്ക് സുബ്രഹ്മണ്യ ക്ഷേത്രം റോഡ്, പടിഞ്ഞാറ് കവടിയാര്‍ - വെള്ളയമ്പലം റോഡ്, വടക്ക് ഗോള്‍ഫ് ലിങ്ക്‌സ് റോഡ്. ശംഖുമുഖം ബീച്ചിന് നൂറ് മീറ്റര്‍ ചുറ്റളവില്‍ കിഴക്ക് ശംഖുമുഖം ആള്‍ സെയിന്റ്‌സ് കോളേജ് റോഡ്, തെക്ക് ശംഖുമുഖം -വിമാനത്താവളം റോഡ്, പടിഞ്ഞാറ് കടല്‍ത്തീരം, വടക്ക് ശംഖുമുഖം വെട്ടുകാട്- വേളി റോഡ്.

വെള്ളായണി കായലില്‍ കല്ലിയൂരിന് നൂറു മീറ്റര്‍ ചുറ്റളവില്‍ നെടുമം, പാച്ചല്ലൂര്‍, ഹാര്‍ബര്‍, മുട്ടത്തറ, അമ്പലത്തറ, പുത്തന്‍പള്ളിവാര്‍ഡ്, കല്ലിയൂര്‍, വിഴിഞ്ഞം, മുട്ടത്തറ, തിരുവല്ലം, പേട്ട വില്ലേജ്. പാളയം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിന് നൂറ് മീറ്റര്‍ ചുറ്റളവില്‍ കിഴക്ക് ആര്‍.ആര്‍.വിളക്കു മുതല്‍ യുദ്ധസ്മാരകംവരെ, തെക്ക് യുദ്ധ സ്മാരകത്തില്‍ നിന്നുള്ള സര്‍വീസ് റോഡ് മുതല്‍ ഫ്‌ളൈഓവര്‍ തീരുന്നതുവരെ, പടിഞ്ഞാറ് ഫ്‌ളൈ ഓവര്‍ അവസാനം മുതല്‍ പി.എം.ജി. ജംഗ്ഷന്‍ വരെ, വടക്ക് പി.എം.ജി. ജംഗ്ഷന്‍ മുതല്‍ ആര്‍.ആര്‍.വിളക്ക് വരെ.

പാളയം സ്‌ക്വാഷ് കോര്‍ട്ടും 100 മീറ്റര്‍ ചുറ്റളവില്‍ കിഴക്ക് ആര്‍.ആര്‍.വിളക്ക് മുതല്‍ പാളയം വരെ, തെക്ക് ആശാന്‍ സ്‌ക്വയറില്‍ നിന്നുള്ള സര്‍വ്വീസ് റോഡുമുതല്‍ രക്തസാക്ഷി മണ്ഡപം വരെ, പടിഞ്ഞാറ് എം.എല്‍.എ.ഹോസ്റ്റല്‍ ജംഗ്ഷന്‍ മുതല്‍ ഫ്‌ളൈഓവര്‍ തീരുംവരെ, വടക്ക് ഫ്‌ളൈ ഓവര്‍ തീരുന്ന ജംഗ്ഷന്‍ മുതല്‍ യുദ്ധസ്മാരകംവരെ.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ ഇരുന്നൂറ് മീറ്റര്‍ ചുറ്റളവില്‍ കഴക്കൂട്ടം വാര്‍ഡില്‍ കിഴക്ക് കാര്യവട്ടം കുരിശടിമുക്ക് റോഡ്, പടിഞ്ഞാറ് കാര്യവട്ടത്തുനിന്ന് എല്‍.എന്‍.സി.പി.ഇ ഗേറ്റ്, തെക്ക് കാര്യവട്ടം - കഴക്കൂട്ടം എന്‍.എച്ച്. റോഡ്, വടക്ക് എല്‍.എന്‍.സി.പി.ഇ ചുറ്റുമതില്‍.

മേനംകുളം ഗെയിംസ് വില്ലേജിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ കഠിനംകുളം പഞ്ചായത്തില്‍ കിഴക്ക് മേനംകുളം-വിളയില്‍കുളം - തുമ്പ റോഡ്, പടിഞ്ഞാറ് പാര്‍വതി പുത്തനാര്‍, തെക്ക് ബി.പി.സി.എല്ലിനും ഗെയിംസ് വില്ലേജിനും ഇടയ്ക്കുള്ള റോഡ്, വടക്ക് ഗെയിംസ് വില്ലയ്ക്കും മരിയന്‍ എഞ്ചിനീയറിങ് കോളേജിനും ഇടയ്ക്കുള്ള ചുറ്റുമതില്‍.

ദേശീയ ഗെയിംസ്: പ്രത്യേക സുരക്ഷാ മേഖല പ്രഖ്യാപിച്ചുകാര്യവട്ടം ലക്ഷ്മിഭായി നാഷണല്‍ കോളേജിന് നൂറ് മീറ്റര്‍ ചുറ്റളവില്‍ കിഴക്ക് കാര്യവട്ടം-കുരിശടിമുക്ക് റോഡ്, പടിഞ്ഞാറ് നെട്ടയില്‍കോണം-കാര്യവട്ടം മോസ്‌ക്‌റോഡ്, തെക്ക് എല്‍.എന്‍.സി.പി.ഇ-യ്ക്കും  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിനും  ഇടയ്ക്കുള്ള ചുറ്റുമതില്‍, വടക്ക് കുരിശടിമുക്ക് നെട്ടയില്‍ക്കോണം റോഡ് കൊപ്പം നീന്തല്‍കുളത്തിന് നൂറ് മീറ്റര്‍ ചുറ്റളവില്‍ മാണിക്കല്‍ പഞ്ചായത്തില്‍ കിഴക്ക് വെമ്പായം വെഞ്ഞാറമൂട് എം.സി.റോഡ്, പടിഞ്ഞാറ് നീന്തല്‍കുളത്തിന്റെ ചുറ്റുവേലി, തെക്ക് പ്ലാക്കീഴ്-കൊപ്പം റോഡ്, വടക്ക് നീന്തല്‍കുളത്തിന്റെ ചുറ്റുമതില്‍.


ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തിന്റെ നൂറുമീറ്റര്‍ ചുറ്റളവില്‍ മനോമോഹന വിലാസം വാര്‍ഡില്‍ കിഴക്ക് വലിയകുന്ന് ജംങ്ഷന്‍ ജല അതോറിറ്റി ഓഫീസ് റോഡ്, പടിഞ്ഞാറ് സ്റ്റേഡിയത്തിലേക്ക് ആറ്റിങ്ങല്‍-വെഞ്ഞാറമൂട് റോഡില്‍ നിന്നുള്ള അപ്രോച്ച് റോഡ്, തെക്ക് ആറ്റിങ്ങല്‍-വെഞ്ഞാറമൂട് റോഡ്, വടക്ക് ശ്രീപാദം സ്റ്റേഡിയത്തിനും ജല അതോറിറ്റി ഓഫീസിലും മദ്ധ്യേയുള്ള ചുറ്റുമതില്‍.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : National Games, Protest, Thiruvananthapuram, Kerala, Sports, National Games-Security Arrangements.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script