Najila | അണ്ടര്‍ 19 വനിത ലോക കപിനുള്ള ഇന്‍ഡ്യന്‍ ടീമില്‍ ഇടം നേടി മലപ്പുറത്തുകാരി നജിലയും

 


ADVERTISEMENT

മലപ്പുറം: (www.kvartha.com) അണ്ടര്‍ 19 വനിത ലോക കപിനുള്ള ഇന്‍ഡ്യന്‍ ടീമില്‍ ഇടം നേടി മലപ്പുറത്തുകാരി നജിലയും. വയനാട്ടിലെ കെസിഎ വിമന്‍സ് അകാദമിയില്‍ ക്രികറ്റ് പരിശീലിക്കുന്ന നജില നിലവില്‍ പൂനെയിലാണ്. 

ശിഖ, യശശ്രീ എന്നിവര്‍ക്കൊപ്പം റിസര്‍വ് താരമായാണ് തിരൂര്‍ സ്വദേശിനിയായ ഓള്‍റൗണ്ടര്‍ സിഎം സി നജില ടീമില്‍ ഇടമുറപ്പിച്ചത്. അടുത്തിടെ നടന്ന ചലന്‍ജര്‍ ട്രോഫിയില്‍ ഇന്‍ഡ്യന്‍ വനിത ഡി ടീമിനെ നയിച്ച് നജില ചരിത്രം കുറിച്ചിരുന്നു.

Najila | അണ്ടര്‍ 19 വനിത ലോക കപിനുള്ള ഇന്‍ഡ്യന്‍ ടീമില്‍ ഇടം നേടി മലപ്പുറത്തുകാരി നജിലയും

ആദ്യമായാണ് വനിത ക്രികറ്റില്‍ ഒരു കേരളതാരം ചലന്‍ജര്‍ ട്രോഫിയില്‍ ഇന്‍ഡ്യയുടെ ക്യാപ്റ്റനാകുന്നത്. കേരളത്തിനായി കാഴ്ചവെച്ച മികച്ച പ്രകടനവും മൊഹാലിയിലെ നാഷനല്‍ ക്രികറ്റ് അകാദമി ക്യാംപിലെ മിന്നും പ്രകടനവുമാണ് ഈ 18കാരിക്ക് ഇന്‍ഡ്യന്‍ ടീമിലേക്ക് വഴിതുറന്നത്.

അടുത്ത വര്‍ഷം ആദ്യം ദക്ഷിണാഫ്രികയില്‍ നടക്കുന്ന അണ്ടര്‍ 19 വനിത ട്വന്റി 20 ലോക കപില്‍ ഷഫാലി വര്‍മയാണ് ഇന്‍ഡ്യയെ നയിക്കുന്നത്. ന്യൂസിലന്‍ഡ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ശ്വേത സെഹ്രാവതാണ് വൈസ് ക്യാപ്റ്റന്‍.

Keywords: Najila from Malappuram will play for Indian team in World Cup, Malappuram, News, Cricket, Sports, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia