ഐപിഎൽ 2022: എംഎസ് ധോനിയുടെ ബാറ്റ് അത്ഭുതങ്ങൾ സൃഷ്ടിക്കും! വെറും 65 റൺസ് നേടിയാലുടൻ ഈ പ്രത്യേക ക്ലബിലെത്താം

 


മുംബൈ: (www.kvartha.com 25.03.2022) ഐപിഎൽ ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ ചെന്നൈ സൂപർ കിംഗ്‌സും കൊൽകത നൈറ്റ് റൈഡേഴ്‌സും മുഖാമുഖം വരും. സീസൺ തുടങ്ങുന്നതിന് മുമ്പ് തന്നെ എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട് എംഎസ് ധോനി വെള്ളിയാഴ്ച ടീമിന്റെ നായകസ്ഥാനം രവീന്ദ്ര ജഡേജയ്ക്ക് നൽകി. മികച്ച ക്യാപ്റ്റൻമാരുടെ കൂട്ടത്തിലാണ് ധോനിയുടെ പേര്. നിരവധി റെകോർഡുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്.
                  
ഐപിഎൽ 2022: എംഎസ് ധോനിയുടെ ബാറ്റ് അത്ഭുതങ്ങൾ സൃഷ്ടിക്കും! വെറും 65 റൺസ് നേടിയാലുടൻ ഈ പ്രത്യേക ക്ലബിലെത്താം

ഐപിഎലിന്റെ തുടക്കം മുതൽ ഈ ലീഗിൽ കളിക്കുന്ന ധോനി, ക്യാപ്റ്റൻസിക്കൊപ്പം തന്റെ ബാറ്റുകൊണ്ട് ടീമിനായി നിരവധി മത്സരങ്ങൾ വിജയിപ്പിച്ചിട്ടുണ്ട്. ഈ സീസണിൽ തന്റെ ബാറ്റ് കൊണ്ട് ധോനിക്ക് ഒരു റെകോർഡ് സൃഷ്ടിക്കാൻ കഴിയും. അത് ടി20യിൽ ഏഴായിരം റൺസ് തികയ്ക്കുന്ന ഇൻഡ്യൻ ബാറ്റ്സ്മാന്റെ റെകോർഡാണ്. ടി20 ക്രികറ്റിൽ ഏഴായിരം റൺസ് തികയ്ക്കാൻ ധോനിക്ക് ഇനി 65 റൺസ് മാത്രം മതി. കരിയറിൽ ഇതുവരെ 347 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ധോനി 6935 റൺസ് നേടിയിട്ടുണ്ട്. ഈ സീസണിൽ ഏഴായിരം റൺസെന്ന കണക്ക് അനായാസം തൊടാനാകും.

ധോനിക്ക് മുമ്പ്, വിരാട് കോഹ്‌ലി (10,273), രോഹിത് ശർമ (9895), ശിഖർ ധവാൻ (8775), സുരേഷ് റെയ്‌ന (8654), റോബിൻ ഉത്തപ്പ (7042) എന്നിവർ ഇൻഡ്യക്കായി ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. ഇൻഡ്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി20യിൽ ധോനി ആകെ 1617 റൺസ് നേടിയിട്ടുണ്ട്. അതേ സമയം ഐപിഎലിൽ 220 മത്സരങ്ങളിൽ നിന്നായി 4746 റൺസാണ് അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്.
 
Keywords:  News, National, Top-Headlines, IPL, Sports, Mahendra Singh Dhoni, Player, Mumbai, Cricket, Chennai Super Kings, Record, Virat Kohli, Rohit Sharma, MS Dhoni Will join this special club as soon as he scores 65 runs.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia