ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അത്‌ലറ്റുകളുടെ ലിസ്റ്റില്‍ സച്ചിനും ധോണിയും

 


ADVERTISEMENT

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അത്‌ലറ്റുകളുടെ ലിസ്റ്റില്‍ സച്ചിനും ധോണിയും
ന്യൂഡല്‍ഹി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അത്‌ലറ്റുകളുടെ ലിസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ രാജാക്കന്മാരായ സച്ചിനും ധോണിയും.

 ഫോര്‍ബ്സ് മാഗസിന്‍ പുറത്തുവിട്ട പട്ടികയിലാണ്‌ സച്ചിന്റേയും ധോണിയുടേയും പേരുകളുള്ളത്. പട്ടികയില്‍ ധോണിയുടെ സ്ഥാനം 31 ആണ്‌. സച്ചിന്‍ 78ം സ്ഥാനത്താണ്‌. ബോക്സിംഗ് താരമായ ഫ്ലോയ്ഡ് മേയ്‌വെതര്‍ ജൂനിയറാണ്‌ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അത്‌ലറ്റ്. 85 മില്യണ്‍ ഡോളറാണ്‌ ഇയാളുടെ കഴിഞ്ഞ വര്‍ഷത്തെ പ്രതിഫലം.

 2001ലെ ഫോര്‍ബ് മാഗസിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയ ടൈഗര്‍ വുഡ്സ് ഇപ്രാവശ്യം മൂന്നാം സ്ഥാനത്തേയ്ക്ക് പിന്‍ തള്ളപ്പെട്ടു. 59.4 ഡോളര്‍ മില്യനാണ്‌ ഇയാളുടെ കഴിഞ്ഞ വര്‍ഷത്തെ പ്രതിഫലം.62 മില്യണ്‍ ഡോളര്‍ പ്രതിഫലവുമായി യുഎസ് ബോക്സിംഗ് താരം പാക്യുയോ രണ്ടാം സ്ഥാനത്തെത്തി.


Keywords:  New Delhi, National, Dhoni, Sachin Tendulker, Sports
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia