MS Dhoni | 'എക്‌സിനേക്കാൾ ഇഷ്‌ടം ഇൻസ്റ്റാഗ്രാം'; കാരണം പറഞ്ഞ് ധോണി

 


ചെന്നൈ: (KVARTHA) രാഷ്ട്രീയ - സാമൂഹ്യ - കായിക - സിനിമ തുടങ്ങിയ മേഖലകളിലെ പ്രമുഖരെല്ലാം സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിൽ കൂടുതൽ സജീവമാണ്. എന്നാൽ ഇതിന് അപവാദമാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എംഎസ് ധോണി. സോഷ്യൽ മീഡിയയിൽ അപൂർവമായി മാത്രമേ ധോണിയെ കാണാനാകൂ. 48 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇൻസ്റ്റാഗ്രാമാണ് ധോണിയുടെ ഇടം. എക്‌സിനേക്കാൾ കൂടുതൽ ഇൻസ്റ്റഗ്രാമാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹമിപ്പോൾ.

MS Dhoni | 'എക്‌സിനേക്കാൾ ഇഷ്‌ടം ഇൻസ്റ്റാഗ്രാം'; കാരണം പറഞ്ഞ് ധോണി

എന്തുകൊണ്ട് ഇൻസ്റ്റഗ്രാം?

ദുബൈ ഐ 103.8 യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ധോണി കാരണം വിശദീകരിക്കുന്നത്. 'ഞാൻ ട്വിറ്ററിനെക്കാൾ ഇൻസ്റ്റാഗ്രാമിനെയാണ് ഇഷ്ടപ്പെടുന്നത്. ട്വിറ്ററിൽ നല്ലതൊന്നും ഉണ്ടാവാറില്ല, പ്രത്യേകിച്ച് ഇന്ത്യയിൽ. അതിൽ എപ്പോഴും വിവാദങ്ങൾ ഉണ്ടാകും. ആരെങ്കിലും എന്തെങ്കിലും എഴുതും, അത് ഒരു വിവാദമായി മാറും', ധോണി വീഡിയോയിൽ പറയുന്നു.



140 വാക്കുകളാണ് ട്വിറ്ററിൽ ഉപയോഗിക്കാനാവുക. അത് ആളുകൾ അവരുടേതായ രീതിയിൽ വ്യാഖ്യാനിക്കുന്നു. എനിക്ക് ഇൻസ്റ്റാഗ്രാം ഇഷ്ടമാണ്. ഇവിടെ ചിത്രമോ വീഡിയോയോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ പോസ്റ്റ് ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻസ്റ്റാഗ്രാമിൽ വളരെ കുറച്ച് സജീവമാകാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും എന്നാൽ ഇടയ്ക്കിടെ തന്റെ ജീവിതത്തെക്കുറിച്ച് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഒരു അപ്ഡേറ്റ് നൽകുമെന്നും ധോണി പറഞ്ഞു.

Keywords:  News, National News, Malayalam News, Cricket, IPL, Sports, M.S.Dhoni, MS Dhoni explains why he prefers Instagram to X
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia