MS Dhoni | ഐപിഎല്‍ 2023 അവസാന സീസണായിരിക്കില്ല! വമ്പിച്ച സൂചന നല്‍കി എംഎസ് ധോണി; പിന്നാലെ മറുപടിയുമായി വീരേന്ദര്‍ സെവാഗും

 


ചെന്നൈ: (www.kvartha.com) നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (IPL) തന്റെ അവസാന സീസണായിരിക്കില്ലെന്ന സൂചന നല്‍കി ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ എംഎസ് ധോണി. ഈ സീസണോടെ ഐപിഎല്ലില്‍ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ധോണി നിലപാട് വ്യക്തമാക്കിയത്. ബുധനാഴ്ച കാണികളുടെ വലിയ സ്വീകരണത്തിനിടയില്‍ ലക്‌നൗവില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ ടോസിന് ഇറങ്ങിയ ധോണിയോട് തന്റെ 'അവസാന' ഐപിഎല്‍ എങ്ങനെ ആസ്വദിക്കുന്നുവെന്ന് മോറിസണ്‍ ചോദിച്ചപ്പോള്‍, താന്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ധോണി സൂചിപ്പിച്ചു.
  
MS Dhoni | ഐപിഎല്‍ 2023 അവസാന സീസണായിരിക്കില്ല! വമ്പിച്ച സൂചന നല്‍കി എംഎസ് ധോണി; പിന്നാലെ മറുപടിയുമായി വീരേന്ദര്‍ സെവാഗും

'നിങ്ങളുടെ അവസാനത്ത സീസണ്‍ നിങ്ങള്‍ എങ്ങനെ ആസ്വദിക്കുന്നു?'- എല്‍എസ്ജിക്കെതിരെ ടോസ് നേടി ആദ്യം ബൗള്‍ ചെയ്യാന്‍ തിരഞ്ഞെടുത്തതിന് ശേഷം മോറിസണ്‍ ധോണിയോട് ചോദിച്ചു. 'ഇത് എന്റെ അവസാനത്തേതാണെന്ന് നിങ്ങളാണ് തീരുമാനിച്ചത്', എന്നായിരുന്നു ധോണിയുടെ പ്രതികരണം. 41-ാം വയസിലും ഐപിഎല്ലില്‍ കളിക്കുന്ന ധോണി മികച്ച ഫോമിലാണുള്ളത്.

കരിയറിന്റെ വലിയൊരു ഭാഗം ധോണിക്കൊപ്പം പങ്കിട്ട മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്, ധോണിയുടെ മറുപടിയോട് പ്രതികരിച്ചു. കമന്റേറ്റര്‍മാരും ആരാധകരും ധോണിയെ വെറുതെ വിടണമെന്നും സിഎസ്‌കെ നായകനോട് തന്റെ ഭാവിയെക്കുറിച്ച് ആവര്‍ത്തിച്ച് ചോദിക്കുന്നതിന് പകരം അദ്ദേഹത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കണമെന്നും സെവാഗ് പറഞ്ഞു. നേരത്തെ, കഴിഞ്ഞ മാസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന് ശേഷം, തനിക്ക് 'വിടവാങ്ങല്‍' നല്‍കിയതിന് കെകെആര്‍ കാണികളോട് ധോണി നന്ദി പറഞ്ഞതോടെയാണ് ഐപിഎല്‍ വിരമിക്കലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് തുടക്കമിട്ടത്.

Keywords: Malayalam News, IPL News, Cricket News, MS Dhoni, National News, Sports News, MS Dhoni drops massive hint IPL 2023 might not be his last season.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia