World Cup | 2030 ലെ ലോകകപ്പ് ഫുട്‌ബോളിന് വേദിയാകാന്‍ കറുത്ത കുതിരകളായ മൊറോക്കോയും രംഗത്ത്; സ്‌പെയിനിനും പോര്‍ച്ചുഗലിനും ഒപ്പം സംയുക്തമായി ആതിഥേയത്വത്തിന് ശ്രമം
Mar 15, 2023, 18:33 IST
റബത്ത്: (www.kvartha.com) 2030 ലെ ഫുട്‌ബോള്‍ ലോകകപ്പിന് സംയുക്തമായി ആതിഥേയത്വം വഹിക്കാന്‍ സ്?പെയിന്‍, പോര്‍ച്ചുഗല്‍ രാജ്യങ്ങള്‍ക്കൊപ്പം മൊറോക്കോയും രംഗത്ത്. ആഫ്രിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ യോഗത്തില്‍ മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന്‍ സന്നദ്ധത അറിയിച്ചുള്ള കത്ത് വായിച്ചു. യൂറോപും ആഫ്രിക്കയും ഒന്നിച്ച് ലോകകപ്പ് വേദിയാവുന്നത് ഫുട്ബാള്‍ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ സ്പെയിനിന്റെയും പോര്‍ച്ചുഗലിന്റെയും ഒപ്പം ആതിഥേയത്വം വഹിക്കാന്‍ യുക്രൈന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ യുദ്ധവും ഭരണപ്രശ്‌നങ്ങളും കാരണം യുക്രൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ആശങ്കയിലാണ്. ചൊവ്വാഴ്ചത്തെ ഫിഫ കോണ്‍ഗ്രസില്‍ മൊറോക്കോയുടെ പ്രഖ്യാപനത്തിന് ശേഷം യുക്രൈന്റെ ഭാവി എന്താകുമെന്ന് വ്യക്തമല്ല. 2026 ലോകകപ്പ് ആതിഥേയത്വത്തിന് മൊറോക്കോ ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയം കണ്ടിരുന്നില്ല.
2022 ലോകകപ്പില്‍ കറുത്തകുതിരകളായ മൊറോക്കോ സെമിഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമെന്ന റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ മൊറോക്കോ ഫിഫയുടെ ക്ലബ് ലോകകപ്പിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ അര്‍ജന്റീന, ചിലി, പരാഗ്വേ, ഉറുഗ്വേ എന്നിവരും സംയുക്ത അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 2030 ലോകകപ്പ് ആതിഥേയരെ 2024 സെപ്റ്റംബറില്‍ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2026ല്‍ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലാണ് ടൂര്‍ണമെന്റ് നടക്കുക. അടുത്ത ലോകകപ്പില്‍ 32 ടീമുകള്‍ എന്നത് 48 ആയി ഉയര്‍ത്തും. കഴിഞ്ഞ വര്‍ഷം ഖത്തറില്‍ 64 മത്സരങ്ങളാണ് നടന്നതെങ്കില്‍ ഇനി അത് 104 മത്സരങ്ങളായി നീട്ടും.

Keywords: FIFA WORLD CUP 2030, Latest-News, World, World Cup, Fifa, Football, Football Player, Sports, Spain, Morocco, Top-Headlines, Country, Portugal, Morocco joining Spain, Portugal in football's 2030 World Cup bid.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.