പിങ്കി പ്രമാണിക്കിന്റെ ലിംഗ പരിശോധനയുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍
Jul 3, 2012, 09:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്‍ക്കത്ത: ബലാല്‍സംഗക്കേസില്‍ അകപ്പെട്ട ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് പിങ്കി പ്രമാണിക്കിന്റെ ലിംഗ പരിശോധനയുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. പിങ്കി പുരുഷനാണെന്നും തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തെന്നുമുള്ള സുഹൃത്തിന്റെ പരാതിയെത്തുടര്‍ന്നാണ് പിങ്കിയെ പോലീസ് അറസ്റ്റ് ചെയ്തത്.
പിങ്കിയുടെ അറസ്റ്റിന് ശേഷം പര്‍ഗാനാസ് ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ലിംഗ പരിശോധനയുടെ എം.എം.എസുകാളാണ് നെറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പിങ്കി പൂര്‍ണ നഗ്നയായ വീഡിയോ 29 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ്. ഈ ദൃശ്യങ്ങള്‍ക്കുപിന്നില്‍ ആരാണെന്ന്‌കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
അറസ്റ്റിനുശേഷം പിങ്കി ജാമ്യത്തില്‍ പുറത്തുവരാത്തതിനാല്‍ വീഡിയോയെക്കുറിച്ച് പരാതി നല്‍കാന്‍ ആരും തയ്യാറായില്ലെന്ന് പിങ്കിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. ഇത്തരം വിനോദം രാജ്യത്തിന്റെ അന്തസുയര്‍ത്തിയ ഒരു താരത്തോട് കാണിച്ചത് ക്രൂരമായിപ്പോയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതിനിടയില്‍ തന്നെ ചിലര്‍ ചതിയില്‍പ്പെടുത്തിയതാണെന്ന പിങ്കിയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന നിലയിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇത്രയേറെ വിവാദമായ ഒരു കേസില്‍ ലിംഗ പരിശോധന ഇതുവരെ പൂര്‍ത്തിയാകാത്തതും കേസില്‍ താരത്തിന് ജാമ്യം അനുവദിക്കാത്തതും സംശയത്തിന് ഇടനല്‍കുന്നു. അതീവ രഹസ്യമായി നടന്ന ലിംഗ പരിശോധനയുടെ ദൃശ്യങ്ങള്‍ പുറത്തായതോടെ ഈ കേസിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്.. പിങ്കിക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി അത്‌ലറ്റുകള്‍ ഇതിനകം രംഗത്തെത്തിക്കഴിഞ്ഞു.
Keywords: Kolkata, Sports, Rape, Internet, Arrest, Pinki Pramanik, Asian Games gold medal winner
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
