Cricket | ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മുഹമ്മദ് സിറാജ്; നേട്ടം ഏഷ്യാ കപ്പ് ഫൈനലിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ; 8 സ്ഥാനങ്ങള്‍ മുന്നേറി

 


ന്യൂഡെല്‍ഹി: (www.kvartha.com) ഏഷ്യാ കപ്പിന്റെ ഫൈനലില്‍ ബൗളിംഗിലൂടെ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. ഏകദിന ബൗളര്‍മാരുടെ റാങ്കിംഗില്‍ സിറാജ് എട്ട് സ്ഥാനങ്ങള്‍ മുന്നേറിയാണ് നേട്ടം കൈവരിച്ചത്. ഏഷ്യാ കപ്പില്‍ സിറാജ് സ്ഥിരതയാര്‍ന്ന ബൗളിംഗ് പ്രകടനമാണ് നടത്തിയത്. ടൂര്‍ണമെന്റില്‍ 12.2 ശരാശരിയില്‍ 10 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്.
     
Cricket | ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മുഹമ്മദ് സിറാജ്; നേട്ടം ഏഷ്യാ കപ്പ് ഫൈനലിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ; 8 സ്ഥാനങ്ങള്‍ മുന്നേറി

ശ്രീലങ്കയ്ക്കെതിരായ അവസാന മത്സരത്തില്‍ വെറും 21 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി. ഫൈനലില്‍ ശ്രീലങ്കന്‍ ടീം 50 റണ്‍സിന് പുറത്തായിരുന്നു. അവസാന മത്സരത്തില്‍ 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡിന് പകരക്കാരനായാണ് സിറാജ് ഏകദിന റാങ്കിങ്ങില്‍ ഇടംപിടിച്ചത്. ഹേസില്‍വുഡ് ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. ഈ വര്‍ഷം മാര്‍ച്ചില്‍ സിറാജിന് ഒന്നാം സ്ഥാനം നഷ്ടമായിരുന്നു.

ലോകകപ്പ് അടുത്തിരിക്കെ, സിറാജ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത് ഇന്ത്യയ്ക്ക് കാര്യമായ ഉത്തേജനമാണ്. സിറാജിന് പുറമെ അഫ്ഗാന്‍ സ്പിന്‍ ജോഡികളായ മുജീബ് ഉര്‍ റഹ്‌മാനും റാഷിദ് ഖാനും റാങ്കിംഗ് മെച്ചപ്പെടുത്തി. ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങില്‍ റാഷിദ് ഖാന്‍ അഞ്ചാം സ്ഥാനത്താണെങ്കില്‍ മുജീബ് ഉര്‍ റഹ്‌മാന്‍ നാലാം സ്ഥാനത്താണ്. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ പാകിസ്താന്റെ ബാബര്‍ അസം ഒന്നാം സ്ഥാനത്തും ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍ രണ്ടാം സ്ഥാനത്തുമാണ്. ആദ്യ 10 ബാറ്റ്സ്മാന്‍മാരില്‍ വിരാട് കോഹ്ലി എട്ടാം സ്ഥാനത്തും രോഹിത് ശര്‍മ പത്താം സ്ഥാനത്തുമാണ്.

Keywords: Cricket, Sri Lanka, Asia Cup, Sports, Sports News, Cricket News,Muhammad Siraj, Indian Cricket Team, Mohammed Siraj reclaims no.1 spot in ODI rankings after stellar outing in Asia Cup final.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia