ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ വില്യംസണിനെ ഏങ്ങനെ പുറത്താക്കാമെന്ന് സിറാജ്
Jun 4, 2021, 09:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇന്‍ഗ്ലന്‍ഡ്: (www.kvartha.com 04.06.2021) ക്രികെറ്റ് പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു മത്സരമാണ് ഇന്‍ഡ്യ- ന്യൂസിലന്‍ഡ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനല്‍. ഇപ്പോഴിതാ കിവീസിനെതിരെ അവസരം ലഭിക്കുകയാണെങ്കില്‍ അവരുടെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിനെ എങ്ങനെ പുറത്താക്കമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിറാജ്.
'ഇന്‍ഗ്ലന്‍ഡിലെ സാഹചര്യങ്ങളില്‍ പന്ത് കൂടുതല്‍ സ്വിങ് ചെയ്യും. ബാറ്റ്സ്മാനെ ഫ്രന്‍ഡ് ഫൂടില്‍ കളിപ്പിക്കാനാണ് ഞാന്‍ ശ്രമിക്കുക. നിരന്തരം ഡോട് ബൗളുകള്‍ എറിഞ്ഞുകൊണ്ടിരിക്കും കൂടുതല്‍ ഡോട് ബൗളുകളുണ്ടാവുമ്പോള്‍ അദ്ദേഹം സമ്മര്‍ദത്തിലാവും. ഈ സഹചര്യത്തില്‍ ഷോടുകള്‍ കളിക്കാന്‍ വില്യംസണ്‍ നിര്‍ബന്ധിതനാവും. ഈ സമയത്ത് അദ്ദേഹത്തെ പുറത്താക്കമെന്നാണ് ഞാന്‍ കരുതുന്നത്.' സിറാജ് വ്യക്തമാക്കി.
മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ എന്നിവര്‍ ടീമിനൊപ്പമുള്ളപ്പോള്‍ സിറാജിന് അവസരം ലഭിക്കുമോ എന്നുള്ളത് ഉറപ്പില്ല. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് സിറാജ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ തകര്‍പന്‍ പ്രകടനമാണ് സിറാജ് കാഴ്ചവെച്ചത്. മൂന്ന് ടെസ്റ്റുകില്‍ നിന്ന് 13 വികെറ്റുകള്‍ നേടി. ആ പരമ്പരയില്‍ ഇന്‍ഡ്യക്കായി ഏറ്റവും കൂടുതല്‍ വികെറ്റ് വീഴ്ത്തിയ ബൗളറും സിറാജായിരുന്നു.
ബൗളിംഗ് ശൈലിയിലെ മാറ്റത്തെ കുറിച്ചും സിറാജ് സംസാരിച്ചു. 'സാങ്കേതികമായ മാറ്റമായിരുന്നില്ല അത്. മുമ്പ് എനിക്ക് ഗ്രൗന്‍ഡിലിറങ്ങുമ്പോള്‍ മാനസികമായ തളര്‍ച്ച നേരിട്ടിരുന്നു. പിന്നീട് ഞാനത് മറികടക്കുകയും ഫിറ്റ്നെസില്‍ ശ്രദ്ധിക്കുകയും ചെയ്തു. ജിനില്‍ ഒരുപാട് സമയം ചെലവിട്ടു. അതിലൂടെയാണ് എന്റെ ബൗളിങ്ങില്‍ ഫലപ്രദമായ മാറ്റമുണ്ടായത്.' സിറാജ് വ്യക്തമാക്കി. ഐ പി എലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരമാണ് സിറാജ്. പാതിവഴിയില്‍ നിര്‍ത്തിവച്ച ഐ പി എലില്‍ മികച്ച പ്രകടനാണ് താരം പുറത്തെടുത്തത്.
ജൂണ്‍ 18 ന് സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനല്‍. അതിനു ശേഷം ഇന്‍ഗ്ലന്‍ഡിനെത്തിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ കൂടി ഇന്‍ഡ്യ കളിക്കുന്നുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

