Retirement | ഓൾറൗണ്ടർ മൊയീൻ അലി അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞു
ലണ്ടൻ: (KVARTHA) ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൻ്റെ ഓൾറൗണ്ടർ മൊയീൻ അലി അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞു. തന്റെ അതുല്യമായ പ്രതിഭകൊണ്ട് ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച മൊയീൻ അലിയുടെ വിടവാങ്ങൽ ഒരു അധ്യായത്തിന്റെ അവസാനമാണ്. 2019ലെ ഏകദിന ലോകകപ്പും 2022ൽ ടി20 ലോകകപ്പും നേടിയ ഇംഗ്ലീഷ് ടീമിൻ്റെ ഭാഗമായിരുന്നു.
'എനിക്ക് ഇപ്പോൾ 37 വയസായിരിക്കുന്നു. അടുത്ത മാസം ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിയിലേക്ക് എന്നെ തിരഞ്ഞെടുത്തിട്ടില്ല. ഇംഗ്ലണ്ടിനായി ഞാൻ ധാരാളം ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഇപ്പോൾ അടുത്ത തലമുറയ്ക്ക് വേണ്ടി വഴിമാറാനുള്ള സമയമായിരിക്കുന്നു, വിട പറയാനുള്ള സമയമാണിത്', മൊയീൻ അലി പറഞ്ഞു.
അന്താരാഷ്ട്ര കരിയറിൽ 68 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 3049 റൺസും 204 വിക്കറ്റും 138 ഏകദിന മത്സരങ്ങളിൽ നിന്ന് 2355 റൺസും 111 വിക്കറ്റും 92 ടി-20 മത്സരങ്ങളിൽ നിന്ന് 1229 റൺസും 51 വിക്കറ്റും മൊയിൻ അലി നേടിയിട്ടുണ്ട്. മൂന്ന് ഫോർമാറ്റുകളിലുമായി ഇംഗ്ലണ്ടിനായി എട്ട് സെഞ്ചുറികളും 28 അർധസെഞ്ചുറികളും ഉൾപ്പെടെ 6678 റൺസും 366 വിക്കറ്റുകളും കരസ്ഥമാക്കി.
#MoeenAli #EnglandCricket #Retirement #Cricket #WorldCup