ഒടുവില്‍ പൂനം പാണ്ഡെ വാക്കു പാലിച്ചു; തുണി ഊരിയെറിഞ്ഞു

 


ഒടുവില്‍ പൂനം പാണ്ഡെ വാക്കു പാലിച്ചു; തുണി ഊരിയെറിഞ്ഞു
മുംബൈ: ഒടുവില്‍ പൂനം പാണ്ഡെ വാക്കു പാലിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ കിരീടം നേടിയതിനു പിന്നാലെയാണ് പൂനം പാണ്ഡെ പറഞ്ഞ വാക്ക് പാലിച്ച് തുണി ഊരിയെറിഞ്ഞത്.

 കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ടീമിന് പ്രചോദനമേകാന്‍ ഷാരൂഖ് ഖാനുവേണ്ടി നഗ്നയാകുമെന്നാണ് പൂനം പാണ്ഡെ പ്രഖ്യാപിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഐ.പി.എല്‍ വിജയത്തോടെ പൂനം തന്റെ നഗ്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വിവസ്ത്രയായി  കമിഴ്ന്നുകിടക്കുന്ന
നിലയിലാണ് പ്രശ്‌സത മോഡലും നടിയുമായ പൂനം പാണ്ഡെ ക്യാമറയ്ക്ക് പോസ് ചെയ്തത്. 18 വയസിനു മുകളിലുള്ളവര്‍ മാത്രമെ തന്റെ നഗ്ന ചിത്രം നോക്കാവൂ എന്ന മുന്നറിയിപ്പും പൂനം നല്‍കുന്നുണ്ട്.

ഐപിഎല്‍ വിജയികള്‍ക്കായി എന്തെങ്കിലും ചെയ്യുമെങ്കില്‍ അതിനുളള നീക്കം ഭീകരര്‍ പദ്ധതി തയ്യാറാക്കുന്നത് പോലെ അതീവ രഹസ്യമായിട്ടായിരിക്കും എന്ന് കഴിഞ്ഞ ദിവസം പൂനം പറഞ്ഞിരുന്നു. ഇന്ത്യന്‍ ടീം ലോകകപ്പ് നേടിയാല്‍ സ്റ്റേഡിയത്തില്‍ നഗ്നയായി ഓടുമെന്ന് പൂനം പാണ്ഡെ പറഞ്ഞതോടെയാണ് അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത്. ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയെങ്കിലും പൂനത്തിന് വാക്ക് പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല. സാങ്കേതിക കാരണങ്ങളാലാണ് തനിക്ക് അന്ന് വാക്ക് പാലിക്കാന്‍ കഴിയാതിരുന്നതെന്നാണ് അവര്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അന്നത്തെ പേരുദോഷം മാറ്റികൊണ്ടാണ് ഐ.പി.എല്‍ കിരീടത്തോടെ കൊല്‍ക്കത്തയ്ക്ക് വേണ്ടി പൂനം വിവസ്ത്രയായത്. 

കറുത്ത നെക്ലൈസും, ബ്രേസ് ലൈറ്റും പൂനം ധരിച്ചിരുന്നു. ഷാരൂഖാന്റെ കടുത്ത ആരാധികയാണ് പൂനം. പ്രമുഖ സംവിധായകനായ അമിത് സെക്‌സേനയുടെ പുതിയ ചിത്രത്തില്‍ പൂനം നായികയാകുമെന്നും ശ്രൂതിയുണ്ട്. നഗ്ന ചിത്രം പുറത്ത് വന്ന ശേഷം 30ഓളം സിനിമകളില്‍ പൂനത്തിന് ഓഫര്‍ ലഭിച്ചിട്ടുണ്ട്. 

പൂനത്തിന്റെ നഗ്നചിത്രം ഇതിനകം തന്നെ സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളിലും ട്വിറ്ററിലും പടര്‍ന്ന് കയറുകയാണ്. പ്രധാന ചര്‍ച്ചകളെല്ലാം ഇപ്പോള്‍ പൂനം നഗ്നയായതിനെ കുറിച്ചാണ്. നഗ്ന ചിത്രം പോസ്റ്റ് ചെയ്തതിന് പൂനത്തിനെതിരെ കേസെടുക്കണമെന്നാവശ്യവുമായി വിവിധ സ്ത്രീ സംഘടനകള്‍ ഇതിനകം രംഗത്ത് വന്നിട്ടുണ്ട്.

Keywords:  Mumbai, Poonam Pandey, IPL, Sports, Cricket 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia