SWISS-TOWER 24/07/2023

2016ല്‍ റിയോ ഒളിംപിക്‌സില്‍ നിറകണ്ണുകളുമായി തലകുനിച്ച് മടങ്ങി; 5 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആദ്യ മെഡല്‍ നേട്ടവുമായി രാജ്യത്തിന്റെ അഭിമാനമായി മീരാഭായ് ചാനു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ടോക്യോ: (www.kvartha.com 24.07.2021) 2016ല്‍ റിയോ ഒളിംപിക്‌സില്‍ നിറകണ്ണുകളുമായി ആ 21കാരി തലകുനിച്ച് മടങ്ങി. അഞ്ചുവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ടോക്യോ ഒളിംപിക്‌സില്‍ ആദ്യ മെഡല്‍ നേട്ടവുമായി രാജ്യത്തിന്റെ അഭിമാനമായി 26കാരിയായ മീരാഭായ് ചാനു. 2016ല്‍ റിയോ ഒളിംപിക്‌സില്‍ 48 കിലോ വിഭാഗം ഭാരോദ്വഹന മത്സരത്തില്‍ ആറു ശ്രമങ്ങളില്‍ ഒരിക്കല്‍ മാത്രമായിരുന്നു മീരാഭായിക്ക് ലക്ഷ്യത്തിലെത്താനായത്.

ഇപ്പോള്‍ ടോക്യോ ഒളിംപിക്‌സില്‍ ആദ്യദിനത്തില്‍ തന്നെ മെഡല്‍ പട്ടികയില്‍ തന്റെ രാജ്യത്തെ രണ്ടാം സ്ഥാനത്തെത്തിച്ച വെള്ളി മെഡല്‍ നേട്ടവുമായി സ്വപ്‌ന സാക്ഷ്താരത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് മീര. ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്‍ഡ്യ മെഡല്‍ പട്ടികയില്‍ രണ്ടാമത് എത്തിയത്.

49 കിലോ ഭാരോദ്വഹനത്തില്‍ സ്നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍കില്‍ 115 കിലോയുമാണ് മീരാഭായ് ചാനു ഉയര്‍ത്തിയത്. 130 കോടി ജനങ്ങളുടെ പ്രതീക്ഷകളാണ് ചാനു കാത്തത്. 2000ലെ സിഡ്‌നി ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ കര്‍ണം മല്ലേശ്വരിയ്ക്ക് ശേഷം ഭാരോദ്വഹനത്തില്‍ ഇന്‍ഡ്യയുടെ അഭിമാനമാവുകയാണ് മീരാ ഭായ് ചാനു എന്ന മണിപ്പൂരുകാരി. ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ വനിത കൂടിയാവുകയാണ് മീര. 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാരോദ്വഹനത്തില്‍ വീണ്ടും ഒരു ഇന്‍ഡ്യന്‍ വനിത നേട്ടം കുറിയ്ക്കുന്നത്.

2016ല്‍ റിയോ ഒളിംപിക്‌സില്‍ നിറകണ്ണുകളുമായി തലകുനിച്ച് മടങ്ങി; 5 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആദ്യ മെഡല്‍ നേട്ടവുമായി രാജ്യത്തിന്റെ അഭിമാനമായി മീരാഭായ് ചാനു

2016ല്‍ ഗുവാഹത്തിയില്‍ നടന്ന സാഫ് ഗെയിംസില്‍ വനിതകളുടെ 48 കിലോ വിഭാഗത്തില്‍ മീരാഭായ് ചാനു സ്വര്‍ണം നേടിയിട്ടുണ്ട്. സ്നാച്ചില്‍ 79 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍കില്‍ 90 കിലോയുമാണ് മീരാഭായ് ചാനു ഉയര്‍ത്തിയത്. റിയോ ഗെയിംസിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം 2017 ലെ ലോക ചാമ്പ്യന്‍ഷിപിലും 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടി ചാനു ഫോമിലേക്ക് തിരിച്ചുവന്നിരുന്നു. പല ഘട്ടങ്ങളിലും മീര പരിക്കിന്റെ പിടിയിലകപ്പെട്ടിരുന്നു.

മീരയുടെ വെള്ളി മെഡല്‍ നേട്ടത്തെ അതിശയകരമായ പ്രകടനം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. 'ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയതിന് അഭിനന്ദനങ്ങള്‍. മീര ഭായി ചാനുവിന്റെ വിജയം ഓരോ ഇന്‍ഡ്യക്കാരനെയും പ്രചോദിപ്പിക്കുന്നു' എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

1994 ഓഗസ്റ്റ് എട്ടിന് മണിപ്പൂരിലെ ഇംഫാലിലെ നോങ്പോക് കാച്ചിങ്ങില്‍ സാധാരണ കുടുംബത്തിലായിരുന്നു ചാനുവിന്റെ ജനനം. 12-ാം വയസിലായിരുന്നു മീരയുടെ കഴിവ് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. ചേട്ടനൊപ്പം വിറക് ശേഖരിക്കാന്‍ പോയ ചാനു മുതിര്‍ന്ന സഹോദരന്‍ ചുമന്നതിനേക്കാള്‍ ഭാരമുള്ള വിറക് കെട്ട് അനായാസം എടുത്തുപൊക്കുന്നത് കണ്ട് വിട്ടുകാര്‍ വിസ്മയിച്ചു. ഇതായിരുന്നു മീരയുടെ ജീവിതത്തിലെ വഴിത്തിരിവ്.

Keywords:  Mirabai Chanu: From Rio Games Agony To Olympic Glory In Tokyo, Tokyo,Tokyo-Olympics-2021, News, Sports, Winner, Manipore, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia