ഷുമാക്കര്‍: മോശം വാര്‍ത്തകേള്‍ക്കാന്‍ മനസുകൊണ്ട് തയ്യാറാകണമെന്ന് ആരാധകരോട് ഡോക്ടര്‍മാര്‍

 


പാരീസ്: ഫോര്‍മുല വണ്‍ കാറോട്ട രാജാവ് മൈക്കല്‍ ഷുമാക്കറുടെ ആരോഗ്യം സംബന്ധിച്ച് ഏറ്റവും മോശകരമായ വാര്‍ത്ത കേള്‍ക്കാന്‍ ആരാധകര്‍ മനസുകൊണ്ട് തയ്യാറാകണമെന്ന് ഷുമാക്കറെ പരിശോധിക്കുന്ന ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ഓരോ ദിവസം കടന്നുപോകുമ്പോഴും ഷുമാക്കര്‍ കൂടുതല്‍ ഉറക്കത്തിലേയ്ക്ക് വഴുതിവീഴുകയാണെന്നും അദ്ദേഹത്തെ ഉണര്‍ത്താനുള്ള ശ്രമം തുടരുകയാണെന്നും ഫോര്‍മുല വണ്‍ ചീഫ് ഡോക്ടര്‍ ഗ്രെഹാര്‍ഡ് സ്‌റ്റെയിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഷുമാക്കര്‍: മോശം വാര്‍ത്തകേള്‍ക്കാന്‍ മനസുകൊണ്ട് തയ്യാറാകണമെന്ന് ആരാധകരോട് ഡോക്ടര്‍മാര്‍ഫ്രഞ്ച് ആല്‍പ്‌സില്‍ സ്‌കീയിങ്ങിനിടെ പരിക്കേറ്റ ഷുമാക്കറുടെ തലച്ചോറിന് ഗുരുതരമായി ക്ഷതം സംഭവിച്ചിരുന്നു. ഇനി പഴയ ഷുമാക്കറിനെ ജീവിതത്തിലേയ്ക്കി തിരികെ കൊണ്ടുവരാന്‍ സാധിക്കില്ലെന്നും തിരിച്ചുവരികയാണെങ്കില്‍ തന്നെ ശരീരത്തിന്റെ ഏതെങ്കിലും ഒരുഭാഗത്ത് അംഗവൈകല്യം അദ്ദേഹത്തെ പിടികൂടിയിരിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ പത്ത് ആഴ്ചയിലായി കോമയിലായ ഷുമാക്കറെ ഉണര്‍ത്താനുള്ള തീവ്രപരിശ്രമത്തിലാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍. ഇതിനായി 14 ദിവസം മുമ്പ് ആരംഭിച്ച് ചികിത്സകള്‍ ഇപ്പോഴും തുടരുകയാണ്. ഇത് എത്രനാള്‍ ചെയ്യേണ്ടിവരുമെന്ന് അറിയില്ലെന്നും ഷുമാക്കറുടെ മാനേജര്‍ സബിനി ഖേം അറിയിച്ചു. ആഴത്തിലുള്ള കോമരോഗികളെപ്പോലെ ഇപ്പോള്‍ ഷുമാക്കറുടെ ശരീരഭാരം 25 കിലോ കുറഞ്ഞിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Sports, Formula one Ex.Champion, Micheael Schumacher condition , Doctors, No improvement in health condition,Prepare for the worst, warned fans
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia