സമാനതകളില്ലാതെ മൈക്കല്‍ ഫെല്‍പ്സ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സമാനതകളില്ലാതെ മൈക്കല്‍ ഫെല്‍പ്സ്
ലണ്ടന്‍ : ഒളിംപിക് ചരിത്രത്തിലെ എക്കാലത്തേയും മികച്ച മെഡല്‍ വേട്ടക്കാരന്‍​എന്ന റെക്കോര്‍ഡ് ഇനി അമേരിക്കയുടെ മൈക്കല്‍ ഫെല്‍പ്സിന് സ്വന്തം. 4-200 മീറ്റര്‍ റിലേയില്‍​അമേരിക്ക സ്വര്‍ണം നേടിയപ്പോഴാണ് ഫെല്‍പ്സ് ചരിത്രം കുറിച്ചത്. ഫെല്‍പ്സിന് ആകെ 19 മെഡലുകളായി. നേരത്തേ, 200 മീറ്റര്‍ ബട്ടര്‍ഫ്ലൈസില്‍ ഫെല്‍പ്സ് വെളളി നേടിയിരുന്നു.

18 ഒളിംപിക് മെഡലുകള്‍ നേടിയ റഷ്യന്‍ ജിംനാസ്റ്റ് ലാറിസ്സ ലാറ്റിനീനയുടെ റെക്കോര്‍ഡാണ് ഫെല്‍പ്സ് തകര്‍ത്തത്. ബെയ്ജിംഗില്‍ എട്ട് സ്വര്‍ണവും ഏതന്‍സില്‍ ആറ് സ്വര്‍ണവും ഫെല്‍പ്സ് നേടിയിരുന്നു. 200 മീറ്റര്‍ ബട്ടര്‍ഫ്ലൈസില്‍ ദക്ഷിണാഫ്രിക്കയുടെ ചാഡ് ലെ ക്ലോസാണ് ഫെല്‍പ്സിന്റെ സുവര്‍ണമോഹങ്ങള്‍​അട്ടിമറിച്ചത്.

English Summery
Michael Phelps claims historic 19th Olympic medal
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia