ആദ്യദിനത്തില്‍ തന്നെ പി എസ് ജി വിറ്റത് 832,000 മെസി ജഴ്‌സീകള്‍..! വില്‍പന പൊടിപൊടിക്കുന്നു; വന്‍ ലാഭം
Aug 14, 2021, 19:43 IST
പാരീസ് : (www.kvartha.com 14.08.2021) ലയണല്‍ മെസിക്ക് വേണ്ടി മുടക്കിയ പണം ആറ് മാസത്തെ ഷര്‍ട് വില്‍പന കൊണ്ട് പി എസ് ജി തിരിച്ചു പിടിക്കും, അതാണ് കച്ചവടം! ബ്രിടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്സ് മോര്‍ഗന്റെ ട്വീറ്റാണിത്. സംഗതി അണുവിട തെറ്റാതെ സംഭവിച്ചു കൊണ്ടിരിക്കുന്നു.
ഷര്‍ട് വില്‍പനയിലൂടെ മാത്രം മെസിയുടെ 25-30 മില്യണ്‍ പൗന്‍ഡ് ശമ്പളം പി എസ് ജിക്ക് നല്‍കാന്‍ സാധിക്കുമെന്നാണ് മോര്‍ഗന്‍ നിരീക്ഷിക്കുന്നത്.
പി എസ് ജിയുടെ വെബ്സൈറ്റില്‍ ജഴ്‌സീ കച്ചവടം ആരംഭിച്ച് ഇരുപത് മിനിറ്റിനുള്ളില്‍ തന്നെ എല്ലാം കാലിയായി. മുപ്പതാം നമ്പര്‍ ജഴ്‌സീയുടെ ഹോം ആന്‍ഡ് എവേ മാതൃകകളാണ് ചൂടപ്പം പോലെ വിറ്റഴിഞ്ഞത്. ഒരു ജഴ്‌സീക്ക് 92 പൗന്‍ഡാണ് വില.
ബാഴ്സയില്‍ മെസി ആദ്യം ധരിച്ചിരുന്നത് മുപ്പതാം നമ്പര്‍ ആയിരുന്നു. അതേ മാതൃകയിലാണ് പി എസ് ജിയിലും മുപ്പതാം നമ്പര്‍ ആദ്യം ധരിക്കുന്നത്. ഇതാണ് ആദ്യ ഘട്ടത്തില്‍ വിറ്റഴിക്കപ്പെടുക. എന്നാല്‍, പത്താം നമ്പര്‍ ജഴ്‌സീയിലേക്ക് മെസി മാറുന്നതോടെ, വീണ്ടും മറ്റൊരു റെകോര്‍ഡ് വില്‍പന പി എസ് ജി പദ്ധതിയിടുന്നുണ്ടാകണം.
ഷര്‍ട് വില്‍പനയിലൂടെ മാത്രം മെസിയുടെ 25-30 മില്യണ്‍ പൗന്‍ഡ് ശമ്പളം പി എസ് ജിക്ക് നല്‍കാന്‍ സാധിക്കുമെന്നാണ് മോര്‍ഗന്‍ നിരീക്ഷിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.