SWISS-TOWER 24/07/2023

വെറുമൊരു നൈമിഷികമായ വികാരപ്രകടനമായിരുന്നില്ല അത്; ഇന്‍സ്റ്റയില്‍ റെകോഡിട്ട് കോപ കപുമായി നില്‍ക്കുന്ന മെസി ചിത്രം

 


ADVERTISEMENT


ലന്‍ഡന്‍: (www.kvartha.com 18.07.2021) അതിതീവ്രമായ ആവേശത്തോടെയാണ് അയാള്‍ കൈവെള്ളയിലേക്ക് വന്നെത്തിയ കപിനെ ഏറ്റു വാങ്ങിയത്. കോപ കിരീടം ചേര്‍ത്തുപിടിച്ചുനില്‍ക്കുന്ന സ്വന്തം ഫോടോ സമൂഹ മാധ്യമത്തിലിട്ട സൂപെര്‍ താരം മെസിയെ മറ്റൊരു റെകോഡ് കൂടി തേടിയെത്തിയിരിക്കുകയാണ്. നേടിയെടുത്ത കപ് എന്ന വിജയത്തെ ആലിംഗനം ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ സ്വന്തമായി പോസ്റ്റ് ചെയ്ത ആ ചിത്രം വൈറലായിരിക്കുകയാണ്. 
Aster mims 04/11/2022

കോപ കിരീടം ചേര്‍ത്തുപിടിച്ചുനില്‍ക്കുന്ന സ്വന്തം ഫോടോ സമൂഹ മാധ്യമത്തിലിട്ട സൂപെര്‍ താരം മെസിയെ മറ്റൊരു റെകോഡ് കൂടിയാണ് അതോടെ തേടിയെത്തിയത്. കപിനെ ചേര്‍ത്ത് പിടിച്ചുള്ള ആ ചിത്രത്തിന് രണ്ടു കോടിയിലേറെ പേരാണ് ലൈക് നല്‍കിയത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ആ ചിത്രമാണ് ഏറ്റവും കൂടുതല്‍ പേര്‍ ലൈക് ചെയ്ത സ്‌പോര്‍ട്‌സ് ചിത്രം. ഇന്‍സ്റ്റയുടെ ചരിത്രത്തില്‍ ഏറ്റവും ലൈക് ലഭിച്ച ആറാമത്തെ ചിത്രവുമാണിത്. 

വെറുമൊരു നൈമിഷികമായ വികാരപ്രകടനമായിരുന്നില്ല അത്; ഇന്‍സ്റ്റയില്‍ റെകോഡിട്ട് കോപ കപുമായി നില്‍ക്കുന്ന മെസി ചിത്രം


ആറുതവണ ലോകത്തിലെതന്നെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴോ, നാല് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയെപ്പോഴോക്കെയൊന്നും അയാള്‍ ഇത്രയും സന്തോഷിച്ചതായി കണ്ടിരുന്നേയില്ല. ഇളംനീലനിറമുള്ള കുപ്പായമെന്നതില്‍ മറ്റാരേക്കാളും സന്തോഷവാനാണെന്ന് അഭിമാനത്തോടെ തെളിയിക്കുന്നതാണീ ചിത്രം.

വെറുമൊരു നൈമിഷികമായ വികാരപ്രകടനമായിരുന്നില്ല അത്; ഇന്‍സ്റ്റയില്‍ റെകോഡിട്ട് കോപ കപുമായി നില്‍ക്കുന്ന മെസി ചിത്രം


കളി മികവില്‍ നേരത്തെ തന്നെ ആരാധകലോകം കീഴടക്കിയതിനൊപ്പം നീലക്കുപ്പായത്തില്‍ കോപ കിരീടം ചൂടുക കൂടി ചെയ്തതോടെ മെസിയാണിപ്പോള്‍ കായിക ലോകത്തെ താരം. 10-ാം നമ്പറുകാരനെ അവസാനം ബാഴ്‌സ നിലനിര്‍ത്തുക കൂടി ചെയ്തത് ആരാധകര്‍ക്ക് തെല്ലൊന്നുമല്ല ആശ്വാസം നല്‍കിയത്. 

നേരത്തെ ഡീഗോ മറഡോണക്ക് അന്ത്യോപചാരമര്‍പ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമിലിട്ട ചിത്രത്തിനായിരുന്നു ആ റെകോഡ്. 

Keywords:  News, World, International, London, Leonal Messi, Argentina, Sports, Football, Football Player, Diego Maradona, Instagram, Social Media, Messi's Copa America photo breaks Instagram's record as the most-liked sports photo
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia