US Open | യുഎസ് ഓപന്‍ ടെനീസ് ടൂര്നമെന്റ്; ആദ്യ ദിനത്തില്‍ സ്റ്റെഫാന്‍ കോസ് ലോവിനെ പരാജയപ്പെടുത്തി ഡാനില്‍ മെദ്വ ദേവ്
Aug 30, 2022, 09:36 IST
ADVERTISEMENT
(www.kvartha.com) യുഎസ് ഓപന്‍ ടെനീസ് ടൂര്നമെന്റിന്റെ ആദ്യ ദിനത്തില്‍ പുരുഷ സിംഗിള്‍സ് ആദ്യ റൗന്‍ഡില്‍ അമേരികക്കാരനായ സ്റ്റെഫാന്‍ കോസ് ലോവിനെ പരാജയപ്പെടുത്തി നിലവിലെ ചാംപ്യന്‍ ഡാനില്‍ മെദ്വ ദേവ് കിരീട പോരാട്ടം ആരംഭിച്ചു. സ്കോര്‍ 6-2, 6-4, 6-0.
അടുത്ത റൗന്‍ഡില്‍ മെദ്വ ദേവ് ആര്‍തര്‍ റിന്ഡര്ക്നെചിനെ
നേരിടും. മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മറെയും ഫ്രാന്‍സിസ്കോ സെറുന്ഡൊളോയ്ക്കെതിരെ 7-5, 6-3, 6-3 എന്ന സ്കോറിന് ജയിച്ച് രണ്ടാം റൗന്ഡിലെത്തി.
നേരിടും. മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മറെയും ഫ്രാന്‍സിസ്കോ സെറുന്ഡൊളോയ്ക്കെതിരെ 7-5, 6-3, 6-3 എന്ന സ്കോറിന് ജയിച്ച് രണ്ടാം റൗന്ഡിലെത്തി.
വനിതാ സിംഗിള്‍സില്‍ റഷ്യന്‍ താരം വെറോനിക കുദര്‍മെറ്റോവ, ഫ്രന്‍ജ് താരം കരോലിന് ഗാര്‍ഷ്യ, അമേരികന്‍ താരം അലിസണ് റിസ്കെ-അമൃത്രാജ് എന്നിവര്‍ രണ്ടാം റൗന്ഡിലെത്തി. ഗ്രീക് താരം മരിയ സകാരി ജര്‍മന്‍ താരം തത്ജന മരിയയെ 6-4, 3-6, 6-0 എന്ന സ്കോറിന് തോല്‍പ്പിച്ച് രണ്ടാം റൗന്‍ഡില്‍ കടന്നു.
വനിതാ സിംഗിള്‍സ് ആദ്യ റൗന്‍ഡില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സിമോണ ഹാലെപ് യുക്രേനിയയുടെ ഡാരിയ സ്നിഗൂരിനോട് തോറ്റ് പുറത്തായി.
കോവിഡ് വാക്സിനെടുക്കാത്തതിന്റെ പേരില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോകോവിചില്ലാതെയാണ് ടൂര്നമെന്റ് നടക്കുന്നത്. ജോകോവിച് പങ്കെടുക്കാത്ത ഈ വര്‍ഷത്തെ രണ്ടാമത്തെ ഗ്രാന്ഡ്സ്ലാമാണിത്. നാല് തവണ യുഎസ് ഓപന്‍ ചാംപ്യനായ റാഫേല്‍ നദാല്‍, 23 ഗ്രാന്‍ഡ് സ്ലാം ജേതാവായ സെറീന വില്യംസുമാണ് ശ്രദ്ധാ കേന്ദ്രം. യുഎസ് ഓപണില്‍ സെറീനയുടെ വിരമിക്കല്‍ ഉണ്ടാകുമെന്ന് കരുതുന്നു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

