പ്രായം തളര്‍ത്താത്ത ഇലഞ്ഞിമറ്റത്തില്‍ മാത്യുച്ചേട്ടന്‍ ഓടുകയാണ്, സ്വര്‍ണ്ണത്തിനായി

 


ADVERTISEMENT

പാലാ:(www.kvartha.com 13/02/2018) പ്രായം തളര്‍ത്താത്ത പോരാട്ട വീര്യവുമായി ട്രാക്കില്‍ കുതിക്കുകയാണ് മാസ്റ്റേഴ്സ് താരം പാലാ ഇലഞ്ഞിമറ്റത്തില്‍ മാത്യു. പ്രായം ഏറുന്തോറും മെഡലുകളും നേട്ടങ്ങളും വാരിക്കൂട്ടി പ്രായം തളര്‍ത്താത്ത മനസും പോരാട്ടവീര്യവും കായികകേരളത്തിന് മാതൃകയാവുകയാണ് ഇദ്ദേഹം. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നടന്ന കേരളാ മാസ്റ്റേഴ്സ് മീറ്റില്‍ പുരുഷവിഭാഗം 75 വയസിന് മുകളിലുള്ളവരുടെ 100 മീറ്റര്‍, 200 മീറ്റര്‍ മത്സരങ്ങളില്‍ സ്വര്‍ണ്ണ മെഡലും വെള്ളി മെഡലും നേടി മാത്യു 5000 മീറ്റര്‍ നടത്തത്തിലും സ്വര്‍ണ്ണം നേടിയെടുത്തു.

കഴിഞ്ഞ വര്‍ഷം നടന്ന ചാമ്പ്യഷിപ്പില്‍ തന്നെ 75 വയസ്സിന് മുകളില്‍ ഉളളവരുടെ മത്സരത്തില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണവും 200 മീറ്റര്‍ വിഭാഗത്തില്‍ വെങ്കലവും 5000 മീറ്റര്‍ നടത്തത്തില്‍ വെങ്കലവും നേടിയാണ് മാത്യു ഇലഞ്ഞിമറ്റം മെഡലുകള്‍ കൊയ്തത്. വിവിധ വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന മത്സരങ്ങളിലെല്ലാം പങ്കെടുക്കാന്‍ മാത്യു പ്രത്യേക ശ്രദ്ധിക്കാറുണ്ട്. ഇവയിലെല്ലാം സമ്മാനങ്ങള്‍ വാരിക്കൂട്ടുന്നതില്‍ ഇദ്ദേഹം പ്രത്യേക ആനന്ദം കണ്ടെത്തുകയാണ്. വിളക്കുമാടം സെന്റ് ജോസഫ്സ് സ്‌കൂളിലായിരുന്ന മാത്യുവിന്റെ പഠനവും കായികപരിശീലന കേന്ദ്രവും.

പ്രായം തളര്‍ത്താത്ത ഇലഞ്ഞിമറ്റത്തില്‍ മാത്യുച്ചേട്ടന്‍ ഓടുകയാണ്, സ്വര്‍ണ്ണത്തിനായി

കുട്ടിക്കാലത്തുതന്നെ പഠനത്തോടൊപ്പം കായികമത്സരങ്ങളിലും മാത്യു കഴിവുതെളിയിച്ചിരുന്നു. പല ഘട്ടത്തിലും പഠനത്തേക്കാള്‍ പ്രാധാന്യം കായികമത്സരങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഫലമോ സ്‌കൂള്‍ കാലത്ത്തന്നെ നിരവധി മെഡലുകളും ചാമ്പ്യന്‍ഷിപ്പുകളും അദ്ദേഹത്തെ തേടിയെത്തി. അത്ലറ്റിക് ഇനങ്ങളിലായിരുന്നു മാത്യുവിന് കമ്പം. പഠനശേഷം ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും കായികരംഗത്തോടുള്ള അഭിനിവേശം കെടാതെ സൂക്ഷിക്കാന്‍ മാത്യു ശ്രമിച്ചിരുന്നു.

മലബാര്‍ സ്പെഷ്യല്‍ പോലീസില്‍ 15 വര്‍ഷക്കാലം സേവനം അനുഷ്ഠിച്ചു. 45 വയസ്സു മുതല്‍ മാസ്റ്റേഴ്സ് മത്സരങ്ങളില്‍ പങ്കെടുത്ത് തുടങ്ങിയിരുന്നു. നിരവധി ജില്ലാ സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 75 ലേറെ മെഡലുകള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. കോട്ടയം നെഹ്റു സ്റ്റേഡിയമാണ് പരിശീലനകേന്ദ്രം. നാസികില്‍ നടക്കുന്ന നാഷണല്‍ മത്സരത്തില്‍ നടത്തത്തിലും ഓട്ടത്തിലും പങ്കെടുക്കാനും മെഡലുകൊയ്യാനുമുളള തയ്യാറെടുപ്പിലാണ് 77കാരനായ മാത്യു. ഭാര്യ ലീലാമ്മയും മക്കളായ സുജയും സാജും മരുമക്കളും കൊച്ചുമക്കളും നല്‍കുന്ന പിന്തുണയാണ് തന്റെ പ്രേരണയാണ് മാത്യു പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Sports, School, Pala, Mathew, Medals, Wife, Childrens,Mathew chettan on age 75 continuing his sports 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia