മേരികോമിന് വെങ്കലം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മേരികോമിന് വെങ്കലം
ലണ്ടന്‍: ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായിരുന്ന മേരി കോമിന് ലണ്ടന്‍ ഒളിംപിക്സില്‍ വെങ്കലം. വനിതകളുടെ ബോക്സിംഗില്‍ മേരികോമിന് വെങ്കലംകൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്നു. സെമിഫൈനലില്‍ ബ്രിട്ടന്റെ നിക്കോള ആഡംസ് ആണ് ഇന്ത്യന്‍ പ്രതീക്ഷതകള്‍ ഇടിച്ചിട്ടത്.

ലണ്ടന്‍ ഒളിംപിക്സില്‍ ഇന്ത്യയുടെ നാലാമത്തെ മെഡലാണിത്. മൂന്നാമത്തെ വെങ്കലവും. നിക്കോള 11-6 എന്ന സ്കോറിനാണ് മേരികോമിനെതോല്‍പിച്ചത്.  ലോക രണ്ടാം റാങ്കുകാരിയായ ആഡംസ് ആദ്യ റൗണ്ട് മുതല്‍ തന്നെ മേരിക്കെതിരെ വ്യക്തമായ മേല്‍ക്കൈ നേടി.

മേരികോം അഞ്ചു തവണ ലോക ചാമ്പ്യനായിട്ടുണ്ട്.  സെമിയില്‍ പ്രവേശിച്ചപ്പോള്‍ തന്നെ  മേരികോം വെങ്കല മെഡല്‍ ഉറപ്പാക്കിയിരുന്നു.

SUMMARY: Mary Kom loses in semifinal, settles for bronze
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia