മേരികോം സെമിയില്‍ ; മെഡലുറപ്പാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മേരികോം സെമിയില്‍ ; മെഡലുറപ്പാക്കി
ലണ്ടന്‍:​ ലണ്ടന്‍ ഒളിംപിക്സില്‍ ഇന്ത്യ ഒരു മെഡല്‍കൂടി ഉറപ്പാക്കി. വനിതകളുടെ ബോക്സിംഗില്‍​ഇന്ത്യന്‍ പ്രതീക്ഷയായ മേരികോം സെമിഫൈനലില്‍ പ്രവേശിച്ചു. ഇതോടെ മേരികോമിന് വെങ്കലമുറപ്പായി. സെമിയില്‍ ജയിച്ചാല്‍ വെളളിമെഡലും മേരികോമിന് ഉറപ്പാക്കാം.

51 കിലോ വിഭാഗത്തിലാണ് മേരിയുടെ നേട്ടം. ടുണിഷ്യയുടെ മറൗവ റഹേലിയെയാണു മേരികോം ഇടിച്ചിട്ടത്. സ്കോര്‍: 5- 6. ആദ്യ റൗണ്ടില്‍ 2-1 എന്ന നിലയില്‍ മേരികോം ലീഡ് നേടി. രണ്ടാം റൗണ്ടില്‍ 3-2, പിന്നീട് 6-1, 4-2 എന്നിങ്ങനെയായിരുന്നു മേരിയുടെ കുതിപ്പ്.  മേരികോം 48 കിലോവിഭാഗത്തിലും 46 കിലോ വിഭാഗത്തിലും ലോക കിരീടം നേടിയിട്ടുണ്ട്.

ഒളിംപിക്സില്‍ ആദ്യമായാണു വനിത ബോക്സിങ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകറാങ്കിങ്ങില്‍ നാലാം സ്ഥാനത്താണു രണ്ടു കുട്ടികളുടെ അമ്മ കൂടിയാണ് 29കാരിയായ മേരികോം.

SUMMARY: MC Mary Kom assured India another Olympic medal as she thrashed her Tunisian opponent Maroua Rahali 15-6 in the women's fly 51kg quarterfinal bout.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia