ജനീവ: (www.kvartha.com 09.06.2016) ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്ക് കളിക്കളത്തില്‍നിന്നു രണ്ടു വര്‍ഷം വിലക്ക്. എന്നാല്‍ വിലക്കിനെതിരെ അപ്പീല്‍ പോകുമെന്ന് താരം വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ ഷറപ്പോവ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു. മെല്‍ഡോണിയം എന്ന ഉത്തേജകമരുന്ന് ഉപയോഗിച്ചതായാണ് കണ്ടെത്തിയത്. മാര്‍ച്ചില്‍ താരത്തെ കളിക്കളത്തില്‍നിന്നു താല്‍കാലികമായി വിലക്കി.
അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ നടത്തിയ അന്വേഷണത്തിലും ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരത്തെ രണ്ടു വര്‍ഷത്തേക്ക് വിലക്കാന്‍ തീരുമാനിച്ചത്. അഞ്ചു ഗ്രാന്‍സ്ലാം കിരീടങ്ങളുള്ള ഷറപ്പോവ ഏറ്റവുമധികം പരസ്യവരുമാനമുള്ള താരമാണ്.

Keywords: Tennis, Russia, Sports, Maria Sharapova , ITF, Ban, Meldonium, International Tennis Federation, Sports News, Tennis News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.