ക്രികറ്റ് നിയമങ്ങളിൽ വൻ മാറ്റങ്ങളുമായി എംസിസി; വലിയൊരു വിവാദത്തിന് അന്ത്യമാകുന്നു; 'മങ്കാദിങ്' ഇനി നിയമ വിധേയം; കൂടുതലറിയാം

 


ലൻഡൻ:(www.kvartha.com 09.03.2022) അന്താരാഷ്ട്ര ക്രികറ്റിലെ ചില നിയമങ്ങളിൽ മാറ്റം വരുത്താൻ മെരിലിബോൻ ക്രികറ്റ് ക്ലബ് (MCC- Marylebone Cricket Club) തീരുമാനിച്ചു. 2022 ഒക്‌ടോബർ ഒന്ന് മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. നിയമങ്ങളിൽ വരുത്തിയ ഭേദഗതികൾ ക്രികറ്റിന്റെ ഉന്നമനത്തിന് വേണ്ടിയാണെന്നാണ് വിശദീകരണം. കുപ്രസിദ്ധമായ 'മങ്കാദിങ്' തർക്കം പോലും പുതിയ നിയമത്തിൽ ഇപ്പോൾ എംസിസി അവസാനിപ്പിച്ചിരിക്കുന്നു.
                             
ക്രികറ്റ് നിയമങ്ങളിൽ വൻ മാറ്റങ്ങളുമായി എംസിസി; വലിയൊരു വിവാദത്തിന് അന്ത്യമാകുന്നു; 'മങ്കാദിങ്' ഇനി നിയമ വിധേയം; കൂടുതലറിയാം

എന്താണ് മങ്കാദിങ്?

ഒരു നോൺ -സ്ട്രൈകറെ ക്രീസിന് പുറത്തുള്ളപ്പോൾ ബൗളിങ്ങിന് മുമ്പ് ബെയിൽ അടിച്ച് ബൗളർ പുറത്താക്കുന്ന റൺ ഔടാണ് 'മങ്കാദിങ്'. 1947 ഡിസംബര്‍ 13 ന്‌ ഇൻഡ്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ്‌ ഇത്തരത്തില്‍ ആദ്യമായി ഒരു താരം റണൗടാകുന്നത്. സിഡ്‌നിയില്‍ നടന്ന രണ്ടാം ടെസ്‌റ്റില്‍ ഇൻഡ്യയുടെ വിനു മങ്കാദ്‌, ബില്‍ ബ്രൗണിനെ റണൗടാക്കിയതോടെ ഇതിനെ മങ്കാദിങ് എന്ന അപരനാമത്തിൽ അറിയപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് വിവാദങ്ങൾ അരങ്ങേറി. ക്രികറ്റിന്റെ മാന്യതയ്ക്ക് നിരക്കുന്നതല്ലെന്നാണ് പ്രധാന വാദം.

എന്നാൽ ബൗളിങ്ങിനിടെ നോൺ-സ്ട്രൈകർമാരെ റണൗട് ചെയ്യുന്നതിനുള്ള നിയമം എംസിസി മാറ്റി റണൗട് നിയമത്തിൽ ചേർത്തിരിക്കുകയാണ് ഇപ്പോൾ. ബോളെറിയുന്നതിന് മുമ്പ് ഒരു നോൺ-സ്ട്രൈകർ കളിക്കാരൻ ക്രീസ് വിട്ടാൽ ഇപ്പോൾ പുറത്താക്കാം, അത് റൺഔടായി അറിയപ്പെടും. എന്നിരുന്നാലും, ഈ നിയമത്തിന്റെ പദപ്രയോഗം അതേപടി തുടരുന്നു.

പ്രഖ്യാപിച്ച മറ്റ് മാറ്റങ്ങളിൽ, പന്ത് തിളങ്ങാൻ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിക്കുകയും കൃത്രിമത്വമായി കണക്കാക്കുകയും ചെയ്യും. ക്യാചിലൂടെ ബാറ്റര്‍ പുറത്തായാല്‍ താരം പിചിന്‍റെ മധ്യവര കടന്നാലും ഇല്ലെങ്കിലും പിന്നീട് വരുന്നയാള്‍ സ്‌ട്രൈകര്‍ എന്‍ഡിലാണ് ബാറ്റേന്തേണ്ടത്. ഓവറിലെ അവസാന പന്തിലാണ് പുറത്താകലെങ്കില്‍ നോണ്‍ സ്‌ട്രൈകര്‍ എന്‍ഡിലാണ് പുതിയ ബാറ്റ്സ്മാൻ വരിക. മത്സരത്തിനിടെ ആരാധകരോ മൃഗങ്ങളോ മൈതാനത്ത് പ്രവേശിച്ചാലും മറ്റെന്തെങ്കിലും തടസമുണ്ടായാലും അംപയര്‍ ഡെഡ് ബോള്‍ വിളിക്കുമെന്നതടക്കമുള്ള നിയമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords:  News, World, Top-Headlines, England, London, Cricket, Sports, Players, International, India, Mankad, MCC, Law, Mankad No Longer Unfair Play as MCC Announces Several Changes in Law of Cricket.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia