മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലെ ആദ്യപാദ നോക്കൗട്ട് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും റയല്‍ മാഡ്രിഡും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. റയലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഡാനി വെല്‍ബെക്കുമാണ് ഗോളുകള്‍ നേടിയത്.
ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം സമനില നേടുകയായിരുന്നു റയല്‍. ഷാക്താര്‍ ഡൊണസ്ക് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് മത്സരവും സമനിലയില്‍ പിരിഞ്ഞു.
ഇരുപതാം മിനിറ്റിലായിരുന്നു വെല്‍ബെക്കിന്റെ ഗോള്‍. വെയ്ന്‍ റൂണിയുടെ കോര്‍ണര്‍ കിക്കിന് തലനയ്ക്കുകയായിരുന്നു വെല്‍ബെക്ക്. എയ്ഞ്ചല്‍ ഡി മരിയയുടെ പാസില്‍ റൊണള്‍ഡോയുടെ ഹെഡര്‍ റയലിനെ രക്ഷിക്കുകയായിരുന്നു.
Keywords: Manchester United, Champions League , Real Madrid, England striker, Danny Welbeck , Alex Ferguson, Bernabeu Old Trafford star, Cristiano Ronaldo , German champions, Borussia Dortmund, Shakhtar Donetsk, Ferguson, Fabio Coentrao, Manchester United holds Real Madrid despite Ronaldo stunning goal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.