ലണ്ടന്‍: ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ക്യൂന്‍സ് പാര്‍ക് റേഞ്ചേഴ്‌സിനെ തോല്‍പിച്ചു.
യായാ ടൂറെയാണ് സിറ്റിയുടെ അക്കൗണ്ട് തുറന്നത്. പതിനാറാം മിനിറ്റിലായിരുന്നു യായയുടെ ഗോള്‍. അമ്പത്തിയൊമ്പതാം മിനിറ്റില്‍ ബോബി സമോറ സമനില ഗോള്‍ നേടി. രണ്ടു മിനിറ്റിനുള്ളില്‍ സിറ്റി തിരിച്ചടിച്ചു. എഡിന്‍ സേക്കോയിലൂടെ സിറ്റി വീണ്ടും മുന്നിലെത്തി. ഇഞ്ചുറി ടൈമില്‍ കാര്‍ലോസ് ടവസ് ഗോള്‍ പട്ടിക തികച്ചു. ഇതോടെ സിറ്റിക്ക് മൂന്നു മത്സരങ്ങളില്‍ നിന്ന് ഏഴു പോയിന്റായി.
മറ്റ് മത്സരങ്ങളില്‍ ടോട്ടന്‍ഹാമും നോര്‍വിച്ച് സിറ്റിയും ഓരോഗോളുകള്‍ നേടി തുല്യതയില്‍ പിരിഞ്ഞപ്പോള്‍ വെസ്റ്റബ്രോം എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് എവര്‍ട്ടനെ പരാജയപ്പെടുത്തി.
SUMMARY: London: Edin Dzeko and Carlos Tevez scored second-half goals as Manchester City secured a 3-1 victory over QPR, but once again the defending champions were temporarily pegged back at the Etihad Stadium.
key words: London: Edin Dzeko , Carlos Tevez , Manchester City,QPR, defending champions , Etihad Stadium, Yaya Toure, Bobby Zamora , point blank range , Andy Johnson, Dzeko, Tevez`, Sergio Aguero, Mario Balotelli, Esteban Granero, Toure, Mark Hughes, Sports, Football, Manchester City, English Premier League,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.