സിറ്റിക്കും ചെല്‍സിക്കും ജയം

 



 സിറ്റിക്കും ചെല്‍സിക്കും ജയം
ലണ്ടന്‍ : നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിക്കും മുന്‍ചാമ്പ്യന്‍മാരായ ചെല്‍സിക്കും
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ വിജയത്തുടക്കം. സിറ്റി രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്ക് സതാംപ്ടണിനെ തോല്‍പിച്ചപ്പോള്‍ വിഗാന്‍ അത്‌ലറ്റിക്കിനെതിരെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ ജയം.

കാര്‍ലോസ് ടെവസിന്റെ ഗോളിലൂടെയാണ് സിറ്റി വിജയകുതിപ്പിന് തുടക്കമിട്ടത്. ലംബാര്‍ട്ടിലൂടെയും സ്റ്റീവന്‍ ഡേവിസിലൂടെയും സതാംപ്ടണ്‍ മുന്‍തൂക്കം നേടിയെങ്കിലും രണ്ടാം പകുതിയില്‍ പത്തുമിനുട്ടിനുള്ളില്‍ രണ്ടുഗോളുകള്‍ നേടി സിറ്റി തിരിച്ചടിക്കുകയായിരുന്നു.

കളിയുടെ തുടക്കത്തില്‍ നേടിയ രണ്ടുഗോളുകളിലൂടെയാണ് വിഗാനെതിരെ ചെല്‍സിയുടെ ജയം. ഇവാനോവിച്ചും ഫ്രാങ്ക് ലംപാര്‍ഡുമായിരുന്നു ചെല്‍സിയുടെ സ്‌കോറര്‍മാര്‍.

SUMMARY: Manchester City fought back after a second-half collapse against Southampton to open their title defence with a 3-2 victory against the Premier League newcomers

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia