Man United | കളിക്കാര്‍ക്കിടയില്‍ അസൂയ ഒഴിവാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; 'ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ശമ്പള നിയമം' കൊണ്ടുവരുന്നു!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലണ്ടന്‍: (www.kvartha.com) കളിക്കാര്‍ തങ്ങളുടെ ടീമംഗങ്ങളെക്കാള്‍ 'ഗണ്യമായി കൂടുതല്‍' സമ്പാദിക്കുന്നത് തടയാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആഴ്ചയില്‍ 200,000 പൗണ്ട് എന്ന വേതന പരിധി ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. പ്രതിവാരം 500,000 പൗണ്ട് സമ്പാദിച്ചിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിവാദങ്ങള്‍ക്ക് ശേഷം ക്ലബുമായുള്ള കരാര്‍ അവസാനിപ്പിച്ചതിന് പിന്നാലെയാണ് തീരുമാനം.
             
Man United | കളിക്കാര്‍ക്കിടയില്‍ അസൂയ ഒഴിവാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; 'ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ശമ്പള നിയമം' കൊണ്ടുവരുന്നു!

യുണൈറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് അര്‍നോള്‍ഡ്, ഫുട്‌ബോള്‍ ഡയറക്ടര്‍ ജോണ്‍ മുര്‍ട്ടോ, മാനേജര്‍ എറിക് ടെന്‍ ഹാഗ് എന്നിവര്‍ ഡ്രസിംഗ് റൂമിലെ അസൂയ ഒഴിവാക്കുന്നതിനായി പുതിയ നിയമം, 'റൊണാള്‍ഡോ റൂള്‍' അവതരിപ്പിച്ചതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

നിരവധി കളിക്കാരെ നിയമം ബാധിക്കുമെന്നാണ് വിവരം. ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഗിയയായിരിക്കും ആദ്യത്തേത്. സ്പാനിഷ് താരം ആഴ്ചയില്‍ 375,000 പൗണ്ട് നിലവില്‍ സമ്പാദിക്കുന്നുണ്ട്. റാഫേല്‍ വരാനെ, ഹാരി മഗ്വയര്‍, കാസെമിറോ, ഫെര്‍ണാണ്ടസ് തുടങ്ങിയ മുതിര്‍ന്ന കളിക്കാരെല്ലാം ഒരേ ശമ്പള ബ്രാക്കറ്റിലാണ് (ആഴ്ചയില്‍ 180,000 യൂറോ മുതല്‍ 200,000 വരെ).

മാര്‍ക്കസ് റാഷ്ഫോര്‍ഡിനെയും ഈ കരാര്‍ പ്രധാനമായും ബാധിക്കും,. അദ്ദേഹത്തിന്റെ നിലവിലെ കാലാവധി 2024-ല്‍ അവസാനിക്കും. താരം പുതിയ കരാറില്‍ ഏര്‍പെടുമെന്ന് ഉറപ്പില്ലെങ്കിലും പാരീസ് സെന്റ് ജെര്‍മെയ്ന്‍ സ്വന്തമാക്കാന്‍ തീവ്രശ്രമത്തിലാണ്. ആഴ്ചയില്‍ 850,000 വാഗ്ദാനം ചെയ്യാന്‍ പിഎസ്ജി തയ്യാറാണ്.

Keywords:  Latest-News, World, Top-Headlines, Sports, Football Player, Football, Cristiano Ronaldo, Manchester United, Salary, Man United to introduce 'Ronaldo' salary rule to avoid jealousy among players.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia