അഭിന്ദനങ്ങള്‍ അറിയിക്കാന്‍ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി ഒളംപിക് മെഡല്‍ ജേതാവ് ശ്രീജേഷിന്റെ വീട്ടില്‍; സിനിമയിലെ താരത്തെ നേരില്‍ കണ്ട സന്തോഷത്തില്‍ കുടുംബാംഗങ്ങള്‍
Aug 12, 2021, 13:29 IST
കൊച്ചി: (www.kvartha.com 12.08.2021) ഒളിംപിക്സ് ഹോകിയില്‍ 41 വര്‍ഷത്തിനുശേഷം വെങ്കല മെഡല്‍ നേടിയ ഇന്‍ഡ്യന്‍ ഹോകി ടീം അംഗം പിആര്‍ ശ്രീജേഷിന്റെ വീട്ടില്‍ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി. വ്യാഴാഴ്ച രാവിലെയാണ് മമ്മൂട്ടി അഭിനന്ദനങ്ങളുടെ പൂക്കൂടയുമായി ശ്രീജേഷിന്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിലെത്തിയത്. സിനിമയിലെ താരത്തെ നേരില്‍ കണ്ട സന്തോഷത്തിലായിരുന്നു ശ്രീജേഷിന്റെ കുടുംബാംഗങ്ങള്‍.
പതിറ്റാണ്ടുകള്‍ക്കു ശേഷം ഒളിംപിക്സ് മെഡല്‍ കേരളത്തിലെത്തിച്ച ശ്രീജേഷിന് ഹൃദയത്തില്‍ തൊട്ട വാക്കുകളിലുള്ള പ്രശംസയായിരുന്നു മമ്മൂട്ടിയുടെ ആദ്യ സമ്മാനം. ഒളിംപിക്സ് മെഡല്‍ ശ്രീജേഷ് മമ്മൂട്ടിയെ കാണിച്ചു.
മമ്മൂട്ടിക്കൊപ്പം നിര്‍മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരും ഉണ്ടായിരുന്നു.
Keywords: Mammootty Visits PR Sreejesh home to congratulate his Olympics bronze medal victory, Kochi, News, Mammootty, Tokyo-Olympics-2021, Family, Actor, Cinema, Sports, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.