Marriage | മലയാളി അത് ലറ്റ് പി യു ചിത്ര വിവാഹിതയായി; വരന്‍ ഷൈജു
Dec 31, 2022, 16:25 IST
പാലക്കാട്: (www.kvartha.com) മലയാളി അത് ലറ്റ് പി യു ചിത്ര വിവാഹിതയായി. പാലക്കാട് നെന്മാറ സ്വദേശിയും പൊലീസ് ഉദ്യോഗസ്ഥനുമായ ഷൈജു ആണ് വരന്‍. പാലക്കാട് മൈലംപള്ളിയില്‍ വച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം നടന്നത്. ബെംഗ്ലൂറില്‍ അത്ലറ്റിക് ക്യാംപിലെ പരിശീലനത്തിനിടെ കഴിഞ്ഞ സെപ്തംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
ഇന്‍ഡ്യയ്ക്കു വേണ്ടി 2016 സൗത് ഏഷ്യന്‍ ഗെയിംസിലും 2017 ഏഷ്യന്‍ ചാംപ്യന്‍ഷിപിലും ചിത്ര സ്വര്‍ണം നേടിയിരുന്നു. 2018 ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേട്ടവും സ്വന്തമാക്കി. 1500 മീറ്റര്‍ ഓട്ടത്തിലായിരുന്നു ചിത്രയുടെ നേട്ടം. ബെംഗ്ലൂറില്‍ ഏഷ്യന്‍ ഗെയിംസിനു വേണ്ടിയുള്ള പരിശീലനത്തിലാണു താരമിപ്പോള്‍.
കുടുംബ ജീവിതത്തിനൊപ്പം കരിയറും പ്രതിസന്ധികളില്ലാതെ കൊണ്ടു പോകാനാകുമെന്നാണു പ്രതീക്ഷയെന്ന് ചിത്ര പ്രതികരിച്ചു. നിലവില്‍ ഇന്‍ഡ്യന്‍ റെയില്‍വേയില്‍ സീനിയര്‍ ക്ലര്‍കാണ് ചിത്ര.
Keywords: Malayali Athlet PU Chitra Get Married, Palakkad, News, Sports, Marriage, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.