ഏഷ്യന്‍ സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണവേട്ട നടത്തിയ മലയാളി താരങ്ങളുടെ മടങ്ങി വരവ് സ്ലീപ്പര്‍ കോച്ചില്‍
Sep 24, 2013, 16:25 IST
ഡല്‍ഹി: മലേഷ്യയില്‍ നടന്ന ഏഷ്യന്‍ സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണവേട്ട നടത്തിയ മലയാളി താരങ്ങള്‍ക്കു ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്കുള്ള ട്രെയിനില്‍ സെക്കന്‍ഡ് സ്ലീപ്പറില്‍ ദുരിതയാത്ര. എട്ട് സ്വര്‍ണമടക്കം 11 മെഡലുകള്‍ സ്വന്തമാക്കിയ പന്ത്രണ്ടംഗ മലയാളിസംഘം ചൊവ്വാഴ്ച രാവിലെയാണ് കേരള എക്‌സ്പ്രസില്‍ കേരളത്തിലേക്ക് തിരിച്ചത്.
എന്നാല്‍ ഏഷ്യന്‍ മീറ്റില്‍ പങ്കെടുത്ത മലയാളി താരങ്ങള്‍ കേരളത്തില്‍ തിരിച്ചെത്തുന്ന വിവരം ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ അറിയിച്ചിരുന്നില്ലെന്ന് സ്‌പോര്‍ട്‌സ് ഓഫീസര്‍ ചാക്കോ ജോസഫ് അറിയിച്ചു. ചൊവ്വാഴ്ചയാണ് കായികമേളയുടെ സമാപന ചടങ്ങ്. സമാപന ചടങ്ങില്‍ പങ്കെടുക്കാതെയാണ് ഇന്ത്യന്‍ ടീം മടങ്ങിയത്. അതുകൊണ്ടാണ് യാത്രാസൗകര്യം ഏര്‍പെടുത്തുന്ന കാര്യത്തില്‍ വീഴ്ചയുണ്ടായതെന്നും ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷനെ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിഷേധം അറിയിക്കുമെന്നും ചാക്കോ ജോസഫ് പറഞ്ഞു.
കോലാലംപൂരില്‍ നടന്ന ഏഷ്യന്‍ സ്‌കൂള്‍മീറ്റിലെ സുവര്‍ണ നേട്ടത്തിന് ശേഷം
തിങ്കളാഴ്ചയാണ് 12 മലയാളി താരങ്ങളടങ്ങിയ ഇന്ത്യന്‍ സംഘം ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. തിങ്കളാഴ്ച രാത്രി ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷനാണ് ഛത്രപാല്‍ സ്‌റ്റേഡിയത്തില്‍ താരങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കിയത്. മലയാളിതാരങ്ങളുടെ മികച്ച പ്രകടനത്തിലാണ് ഏഷ്യന്‍ സ്‌കൂള്‍ മീറ്റില്‍ ഇന്ത്യ മലേഷ്യക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഇന്ത്യ നേടിയ 12 സ്വര്‍ണമെഡലുകളില്‍ റിലേയിലേതടക്കം ഒന്‍പതു മെഡലുകളും മലയാളി താരങ്ങളുടെ ശ്രമഫലമാണ്.
എന്നാല്‍ ഏഷ്യന്‍ മീറ്റില്‍ പങ്കെടുത്ത മലയാളി താരങ്ങള്‍ കേരളത്തില്‍ തിരിച്ചെത്തുന്ന വിവരം ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ അറിയിച്ചിരുന്നില്ലെന്ന് സ്‌പോര്‍ട്‌സ് ഓഫീസര്‍ ചാക്കോ ജോസഫ് അറിയിച്ചു. ചൊവ്വാഴ്ചയാണ് കായികമേളയുടെ സമാപന ചടങ്ങ്. സമാപന ചടങ്ങില്‍ പങ്കെടുക്കാതെയാണ് ഇന്ത്യന്‍ ടീം മടങ്ങിയത്. അതുകൊണ്ടാണ് യാത്രാസൗകര്യം ഏര്‍പെടുത്തുന്ന കാര്യത്തില്‍ വീഴ്ചയുണ്ടായതെന്നും ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷനെ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിഷേധം അറിയിക്കുമെന്നും ചാക്കോ ജോസഫ് പറഞ്ഞു.
കോലാലംപൂരില്‍ നടന്ന ഏഷ്യന്‍ സ്‌കൂള്‍മീറ്റിലെ സുവര്‍ണ നേട്ടത്തിന് ശേഷം
File photo |
Also Read:
ബാലകൃഷ്ണന്‍ വധം; കുത്താന്‍ ഉപയോഗിച്ച കത്തി പാലത്തിനടിയില്‍ നിന്നും കണ്ടെത്തി
Keywords: Gold medal, Asian gaims meet, Malayali stars, New Delhi, Malaysia, Sports, Officer, National,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.