ഇസ്ലാമാബാദ്: പ്രമുഖ പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദിയുടെ ജീവിതം സിനിമയാകുന്നു. 'മേം ഹൂന്‍ ഷഹീദ് അഫ്രീദി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹുമയൂണ്‍ സയീദും ഷഹ്സാദ് നസീബും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഉസ്മാന്‍ അലി രാസ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിര്‍മ്മാതാവ് സയീദ് ടീമിന്റെ പരിശീലകനായി എത്തുന്നുണ്ട്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സഹകരണത്തോടെ ചിത്രത്തിന്റെ പകുതിയിലേറെ ഭാഗങ്ങള്‍ കറാച്ചിയില്‍ ചിത്രീകരിച്ച് കഴിഞ്ഞു. നൊമാന്‍ ഹബീബ് എന്ന 19കാരനാണ് ഷഹീദ് അഫ്രീദിയായി ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നത്. 32കാരനായ അഫ്രീദി ഇതുവരെ 27 ടെസ്റ്റ് മല്‍സരങ്ങളും 334 ഏകദിനങ്ങളും 46 ട്വന്റി 20 മല്‍സരങ്ങളും കളിച്ചിട്ടുണ്ട്. സ്പോര്‍ട്ട്സ് ചിത്രമായ 'ചക്ദേ ഇന്ത്യ' പാക്കിസ്ഥാനില്‍ വന്‍ വിജയമായിരുന്നു.
Keywords: Islamabad, sports, Entertainment, World, Shahid Afridi, Film
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.