ഹൊബാര്‍ട്ട് : ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ സ്ഥാനമൊഴിയുന്നു. ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനമാണ് ജയവര്‍ധനെ ഒഴിയുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷമായിരിക്കും ജയവര്‍ധനെ പടിയിറങ്ങുക. ട്വന്റി 20 ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസാണ് തനിക്ക് ശേഷം ലങ്കയെ നയിക്കാന്‍ അനുയോജ്യനെന്നും ജയവര്‍ധനെ പറഞ്ഞു.
ജയവര്‍ധനെയുടെ നേതൃത്വത്തില്‍ ശ്രീലങ്ക ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ എത്തിയിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനോട് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ജയവര്‍ധനെ ട്വന്റി-20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. 35കാരനായ ജയവര്‍ധനെ ആദ്യ ടെസ്റ്റിനു മുന്നോടിയായ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് പുതുവര്‍ഷത്തില്‍ ടീമിന് പുതിയ ക്യാപ്റ്റന്‍ ആവശ്യമാണെന്ന് പറഞ്ഞത്.
കഴിഞ്ഞ ജനുവരി മുതലാണ് ജയവര്‍ധനയെ വീണ്ടും ശ്രീലങ്കയുടെ ക്യാപ്റ്റനായി നിയമിച്ചത്. നേരത്തേ, ജയവര്‍ധനെ കുമാര്‍ സംഗക്കാരയ്ക്കായി ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞിരുന്നു. നായകസ്ഥാനത്തുനിന്ന് മാറിയാലും രാജ്യാന്തര ക്രിക്കറ്റില്‍ തുടരുമെന്ന് ജയവര്‍ധനെ പറഞ്ഞു.
Key Words: Mahela Jayawardene, Sri Lanka, Test and one-day tour, Australia, Angelo Mathews, Mathews, Tillakaratne Dilshan, Kumar Sangakkara, Dilshan, Sports, Cricket

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.