ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബാംഗ്ലൂര്‍ : എന്നോട് ക്ഷമിക്കുക. ഇന്ത്യന്‍ ടീമിനൊപ്പം എന്റെ സാന്നിധ്യം ഇത്ര കോലാഹലം ഉണ്ടാക്കുമെന്ന് കരുതിയിരുന്നില്ല. എന്റെ തെറ്റായിരുന്നു അത്. ഇന്ത്യയിലെ കായിക പ്രേമികളോട് ഞാന്‍ ക്ഷമ ചോദിക്കുന്നു- ബാംഗ്ലൂര്‍ പ്രസ് ക്ലബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മധുര നാഗേന്ദ്ര പറഞ്ഞു.
ഓര്‍മയില്ലേ മധുരയെ...?
ലണ്ടന്‍ ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിലെ വിവാദതാരമായിരുന്നു മധുര നാഗേന്ദ്ര. ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിലെ മാര്‍ച്ച് പാസ്റ്റിന്റെ മുന്‍നിരയില്‍, പതാകയേന്തിയ സുശീല്‍ കുമാറിന് തൊട്ടുപിന്നില്‍ നടന്ന അതേ യുവതി തന്നെ. വിവാദ കോലാഹലങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിയ മധുര വാര്‍ത്താ സമ്മേളനം വിളിച്ചാണ് തന്റെ തെറ്റ് സമ്മതിച്ചത്.
ടീമിനൊപ്പം നടക്കാന്മധുരയ്ക്ക് അനുമതിയുണ്ടായിരുന്നില്ല. നൃത്തപരിപാടിക്കായാണ് മധുരയെ തിരഞ്ഞെടുത്തത്. ആവേശം കേറിയ മധുര ടീമിനൊപ്പം നടക്കുകയായിരുന്നു. ആരും എന്റെ സാന്നിധ്യത്തെ ചോദ്യം ചെയ്തില്ല. ടീമിനൊപ്പം അറിയാതെ നടക്കുകയായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളൊന്നും ഞാന്‍ തെറ്റിച്ചിട്ടില്ല- ഭരതനാട്യം നര്‍ത്തകയായ മധുര പറഞ്ഞു.
ലണ്ടനില്എം ബി എ വിദ്യാര്‍ഥിനിയാണ് മധുര. മാസ് കമ്മ്യൂണിക്കേഷനില്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് 2009ല്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കി.
മധുരയുടെ സാന്നിധ്യത്തെ ഇന്ത്യന്‍ ടീം തന്നെയാണ് ചോദ്യം ചെയ്തത്. ഇന്ത്യന്‍ ടീമിന്റെ താല്‍ക്കാലിക സംഘത്തലവന്‍ പി കെ മുരളീധരന്‍ രാജയായിരുന്നു അജ്ഞാത യുവതി ആരാണെന്ന് അറിയില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ഇതോടെ ഇത് ചര്‍ച്ചാവിഷയമായി മാറുകയും വിവാദമാവുകയും ചെയ്തു.
SUMMARY: Bangalore-based student Madhura Nagendra, who hogged international limelight after walking with the Indian contingent at the Olympics inaugural ceremony in London, on Thursday, apologised for her "mistake" prompted by her excitement.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
