SWISS-TOWER 24/07/2023

സെഞ്ച്വറി അടിച്ച് മുരളി വിജയി പുറത്ത്; അര്‍ധ സെഞ്ച്വറിയോടെ കോഹ് ലി ക്രീസില്‍, ഇന്ത്യ തിരിച്ചടിക്കുന്നു

 


ADVERTISEMENT

മുംബൈ: (www.kvartha.com 10.12.2016) ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ താരം മുരളി വിജയ് 136 റണ്‍സ് എടുത്ത് സ്വെഞ്ചറി നേടിയെങ്കിലും റാഷിദ് ക്യാച്ച് എടുത്ത് വിജയിയെ പുറത്താക്കി. പരമ്പരയിലെ രണ്ടാമത്തെയും കരിയറിലെ എട്ടാമത്തെയും സ്വെഞ്ചറിയാണ് മുരളി വിജയുടേത്.
സെഞ്ച്വറി അടിച്ച് മുരളി വിജയി പുറത്ത്; അര്‍ധ സെഞ്ച്വറിയോടെ കോഹ് ലി ക്രീസില്‍, ഇന്ത്യ തിരിച്ചടിക്കുന്നു

ചേതേശ്വര്‍ പൂജാരയുടെ(47) വിക്കറ്റാണ് നഷ്ടമായത്. ഇന്ത്യന്‍ ടീമിനെ ഞെട്ടിച്ച് മൂന്നാം ദിനത്തിലെ രണ്ടാമത്തെ പന്തിലാണ് പൂജാരയുടെ വിക്കറ്റ് നഷ്ടമായത്. പകരമെത്തിയ ക്യാപ്റ്റന്‍ കോഹ്ലിയിലാണ്(52) ഇപ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷ. ഇന്ത്യക്ക് വേണ്ടി കെ കെ നായര്‍ (13), കെ എല്‍ രാഹുല്‍(24), പൂജാര (47) റണ്‍സ് നേടി.

Also Read:
ആരാധനാലയത്തിന് നേരെ തീപന്തം എറിഞ്ഞതിനെതുടര്‍ന്ന് സംഘര്‍ഷാവസ്ഥ; നാലുപേര്‍ പിടിയില്‍

Keywords: M Vijay hundred puts India on front foot, Mumbai, Virat Kohli, Cricket, Sports.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia