SWISS-TOWER 24/07/2023

KL Rahul | ഇന്‍ഡ്യന്‍ ക്രികറ്റ് താരം കെ എല്‍ രാഹുല്‍ വിവാഹിതനാകുന്നു; വധു ബോളിവുഡ് നടി: റിപോര്‍ട്

 


ADVERTISEMENT

മുംബൈ: (www.kvartha.com) ലക്‌നൗ സൂപര്‍ ജയന്റ്‌സ് നായകനായ ഇന്‍ഡ്യന്‍ ക്രികറ്റ് താരം കെ എല്‍ രാഹുലും സുഹൃത്തും ബോളിവുഡ് താരവുമായ ആതിയ ഷെട്ടിയും തമ്മിലുള്ള വിവാഹം നടക്കുമെന്ന് റിപോര്‍ട്. ഈ വര്‍ഷം തന്നെ വിവാഹം നടന്നേക്കുമെന്ന് ബോളിവുഡ് വാര്‍ത്താ പോര്‍ടലായ പിങ്ക് വില റിപോര്‍ട് ചെയ്തു. 
Aster mims 04/11/2022

KL Rahul | ഇന്‍ഡ്യന്‍ ക്രികറ്റ് താരം കെ എല്‍ രാഹുല്‍ വിവാഹിതനാകുന്നു; വധു ബോളിവുഡ് നടി: റിപോര്‍ട്

ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളാണ് ആതിയ ഷെട്ടി. വിവാഹത്തിനുള്ള തയ്യാറെടുപ്പ് ഇരുവരുടെയും കുടുംബങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും റിപോര്‍ടില്‍ പറയുന്നു. ദക്ഷിണേന്‍ഡ്യന്‍ ആചാരപ്രകാരമായിരിക്കും വിവാഹമെന്നാണ് വിവരം.

ഇന്‍ഡ്യയുടെ സൂപര്‍ താരങ്ങളിലൊരാളായ രാഹുല്‍, കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ആതിയയുമായുള്ള പ്രണയം പരസ്യമാക്കിയത്. ആതിയയുടെ ജന്മദിനത്തില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും രാഹുല്‍ പങ്കുവച്ചിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും രാഹുല്‍ പരസ്യമാക്കിയതോടെയാണ് ബന്ധം സ്ഥിരീകരിച്ചത്. 

KL Rahul | ഇന്‍ഡ്യന്‍ ക്രികറ്റ് താരം കെ എല്‍ രാഹുല്‍ വിവാഹിതനാകുന്നു; വധു ബോളിവുഡ് നടി: റിപോര്‍ട്


കഴിഞ്ഞ ദിവസം, രാജസ്ഥാന്‍ റോയല്‍സിനെതിരായ ഐപിഎല്‍ മത്സരത്തിനിടെ, അച്ഛന്‍ സുനില്‍ ഷെട്ടിക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ലക്‌നൗ സൂപര്‍ ജയന്റ്‌സിന് പിന്തുണയുമായി ആതിയ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.

അതേസമയം, വിവാഹ വാര്‍ത്തയില്‍ രാഹുലോ ആതിയയോ കുടുംബങ്ങളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2015ല്‍ പുറത്തിറങ്ങിയ ഹീറോയാണ് ആതിയയുടെ ആദ്യ ബോളിവുഡ് ചിത്രം.


Keywords:  News, National, India, Mumbai, Sports, Cricket, Player, Entertainment, Cinema, Actress, Bollywood, Top-Headlines, Marriage, LSG skipper KL Rahul, Athiya Shetty reportedly to marry soon
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia