ലണ്ടന്‍: കാര്‍ലിംഗ് കപ്പിലെ മാഞ്ചസ്റ്റര്‍ സിറ്റിക്കു തോല്‍വി. ആസ്റ്റന്‍വില്ല രണ്ടാം റൗണ്ടില്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് സിറ്റിയെ തോല്‍പ്പിച്ചു. ആദ്യം ഗോള്‍ നേടിയതു സിറ്റിയായിരുന്നു. 27ാം മിനിറ്റില്‍ മരിയോ ബലോട്ടെല്ലിയായിരുന്നു സിറ്റിയെ മുന്നിലെത്തിച്ചത്. അമ്പത്തിയൊമ്പതാം മിനിറ്റില്‍ ഗരേത്ത് ബാരിയുടെ സെല്‍ഫ് ഗോള്‍ സിറ്റിക്കു തിരിച്ചടിയായി. അറുപത്തിനാലാം മിനിറ്റില്‍ അലക്‌സാണ്ടര്‍ കൊളറോവിലൂടെ സിറ്റി ലീഡ് ഉയര്‍ത്തി. ഗബ്രിയേല്‍( 70, 113), ചാള്‍സ് (96) എന്നിവരുടെ ഗോളുകള്‍ സിറ്റിയുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കി.
ചെല്‍സി എതിരില്ലാത്ത ആറുഗോളുകള്‍ക്ക് വൂള്‍ഫ്‌സിനെ തകര്‍ത്തു. നാലാം മിനിറ്റില്‍ ചെല്‍സി ഗോള്‍ വേട്ട ആരംഭിച്ചു. ഗാരി കാഹിലാണ് ആദ്യ ഗോള്‍ നേടിയത്. എട്ടാം മിനിറ്റില്‍ റയാനും പതിനേഴാം മിനിറ്റില്‍ യുവാന്‍ മാറ്റയും ചെല്‍സിക്കായി ഗോള്‍ നേടി. ആദ്യ ഇരുപതു മിനിറ്റിനുള്ളില്‍ തന്നെ ചെല്‍സി മത്സരം കൈയിലൊതുക്കി. 53ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി റൊമിയോയും അമ്പത്തിയെട്ടാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ടോറസും 71ാം മിനിറ്റില്‍ വിക്റ്റര്‍ മൊസസും ചെല്‍സിക്കായി ലക്ഷ്യം കണ്ടു.

Keywords: Sports, Football, Manchester city, Carling Cup,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.