ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍ : കായിക വിസ്‌മയത്തിന്റെ പകലിരവുകളിലേക്ക് ലണ്ടന്ഉണര്ന്നു, ലോകവും. മുപ്പതാമത് ഒളിംപിക്സിന് ലണ്ടനില്‍ വിസ്മയകരമായ തുടക്കം. വാക്കുകള്‍ക്ക് വിവരിക്കാനാവാത്ത കലാവിരുന്നൊരുക്കിയ ഉദ്ഘാടന ചടങ്ങില്‍ എലിസബത്ത് രാജ്ഞി മനുഷ്യകുലത്തിലെ ഏറ്റവും വലിയ ഉത്സവത്തിന് തിരിതെളിച്ചു. എണ്‍പതിനായിരം കാണികളെയും 100 കോടി ടെലിവിഷന്‍ പ്രേക്ഷകരെയും സാക്ഷിനിറുത്തിയായിരുന്നു ലണ്ടന്‍ ഒളിംപിക്സിന് അരങ്ങുണര്‍ന്നത്.
ഏഴുവര്‍ഷത്തെ ലണ്ടന്റെ ഒരുക്കങ്ങളുടെ തികവാണ് ഡാനി ബോയലിന്റെ സംവിധാനത്തില്‍ ലോകം കണ്ടത്. ഷേക്സ്പിയറിന്റെ വിഖ്യാതമായ ദ ടെംപസ്റ്റ് എന്ന നാടകത്തിന് ജീവന്‍ പകര്‍ന്നാണ് ബോയല്‍ ലോകത്തെ വിസ്മയിപ്പിച്ചത്. ഇതിലൂടെ ബ്രിട്ടന്റെ ചരിത്രവും വര്‍ത്തമാനവും അനാവരണം ചെയ്യപ്പെട്ടു. ഇനി ഉസൈന്‍ ബോള്‍ട്ടിന്റെയും മൈക്കല്‍ ഫെല്‍പ്സിന്റെയും റോജര്‍ ഫെഡററുടെയുമൊക്കെ നാളുകള്‍. കണ്‍പാര്‍ത്തിരിക്കാം വിസ്മയങ്ങള്‍ക്കായി.
204 രാജ്യങ്ങളില്‍ നിന്നുളളകായികതാരങ്ങള് മാര്‍ച്ച് പാസ്റ്റില്അണിനിരന്നു. ഗുസ്തി താരം സുശീല്‍ കുമാറാണ് ഇന്ത്യന്‍ പതാകയേന്തിയത്.
എണ്‍പതിലധികം ലോകനേതാക്കള്‍ ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു. മിഷേല്‍ ഒബാമ അമേരിക്കയെ പ്രതിനിധീകരിച്ചു. മൂന്നാം തവണയാണ് ലണ്ടന്ഒളിംപിക്സിന് വേദിയാവുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ നഗരമാണ് ലണ്ടന്‍.
SUMMARY: The London Olympics burst into life on Friday with a humour-filled opening ceremony watched by 80,000 spectators and more than one billion TV viewers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

