Litton Das | അഡലെയ് ഡില്‍ മഴ മൂലം നിര്‍ത്തിവച്ച കളി പുനരാരംഭിച്ചു; ബംഗ്ലാദേശിന് ഇന്‍ഡ്യയ്ക്കെതിരെ 16 ഓവറില്‍ 151 റണ്‍സ് എടുക്കണം

 


ADVERTISEMENT

അഡലെയ് ഡ്: (www.kvartha.com) അഡലെയ് ഡില്‍ മഴ മൂലം നിര്‍ത്തിവച്ച കളി പുനരാരംഭിച്ചു. 4.50 ന് ആണ് കളി പുനരാരംഭിച്ചത്. ഇതുപ്രകാരം മത്സരം 16 ഓവറാക്കി ചുരുക്കി. ബംഗ്ലാദേശിന് ഇന്‍ഡ്യയ്ക്കെതിരെ 16 ഓവറില്‍ 151 റണ്‍സ് എടുക്കണം.

20 ഓവറില്‍ ഇന്‍ഡ്യ ഉയര്‍ത്തിയ 184/6 ന് മറുപടിയായി ലിറ്റണ്‍ ദാസ് ബംഗ്ലാദേശിന് ശക്തമായ തുടക്കം നല്‍കി. മഴ മൂലം കളി നിര്‍ത്തുന്നതിന് മുമ്പ് അദ്ദേഹം 21 പന്തില്‍ 50 റണ്‍സെടുത്തു. ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യാന്‍ ക്ഷണിച്ച ഇന്‍ഡ്യ 184/6 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി.
Aster_MIMS

Litton Das | അഡലെയ് ഡില്‍ മഴ മൂലം നിര്‍ത്തിവച്ച കളി പുനരാരംഭിച്ചു; ബംഗ്ലാദേശിന് ഇന്‍ഡ്യയ്ക്കെതിരെ 16 ഓവറില്‍ 151 റണ്‍സ് എടുക്കണം

നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ ശാകിബ് അല്‍ ഹസന്‍ ഇന്‍ഡ്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ഇന്‍ഡ്യ അര്‍ധ സെഞ്ചുറി നേടിയ കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവരുടെ മികവില്‍ 20 ഓവറില്‍ ആറ് വികറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു.

ഈ ലോകകപ്പിലെ മൂന്നാം അര്‍ധ സെഞ്ചുറി നേടിയ കോലി 44 പന്തില്‍ നിന്ന് ഒരു സിക്സും എട്ട് ബൗണ്ടറിയുമടക്കം 64 റണ്‍സോടെ പുറത്താകാതെ നിന്നു. കോലിയാണ് ഇന്‍ഡ്യയുടെ ടോപ് സ്‌കോറര്‍. 32 പന്തുകള്‍ നേരിട്ട രാഹുല്‍ നാല് സിക്സും മൂന്ന് ഫോറുമടക്കം 50 റണ്‍സെടുത്തു.

ബാറ്റിങ്ങിനിറങ്ങിയ ഇന്‍ഡ്യയ്ക്ക് നാലാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (2) നഷ്ടമായി. തുടര്‍ന്ന് ക്രീസിലൊന്നിച്ച രാഹുല്‍ - വിരാട് കോലി സഖ്യം 67 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്നിങ്സ് ട്രാകിലാക്കി. ഇതിനിടെ 31 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി തികച്ച് തൊട്ടടുത്ത പന്തില്‍ രാഹുല്‍ പുറത്തായി.

തുടര്‍ന്ന് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് 16 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 30 റണ്‍സെടുത്തു.

തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യ (5), ദിനേഷ് കാര്‍ത്തിക്ക് (7), അക്ഷര്‍ പട്ടേല്‍ (7) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. അശ്വിന്‍ ആറ് പന്തില്‍ നിന്ന് 13 റണ്‍സെടുത്തു.

ബംഗ്ലാദേശിനായി ഹസന്‍ മഹ്‌മൂദ് മൂന്ന് വികറ്റ് വീഴ്ത്തി. ശാകിബ് അല്‍ ഹസന്‍ രണ്ടു വികറ്റെടുത്തു.

ദക്ഷിണാഫ്രികയ്ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്നും ഒരു മാറ്റവുമായാണ് ഇന്‍ഡ്യ കളിക്കുന്നത്. ദീപക് ഹൂഡയ്ക്ക് പകരം അക്ഷര്‍ പടേല്‍ ടീമില്‍ തിരിച്ചെത്തി.

Keywords: Litton Das departs as action resumes, BAN to chase 151 in 16 overs, England, News, Sports, Cricket, Twenty-20, Virat Kohli, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia