മെസ്സിയുടെ ജീവിതം സിനിമയാകുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മാഡ്രിഡ്: നാലു തവണ ലോക ഫുട്‌ബോളര്‍ പട്ടം നേടിയ ലയണല്‍ മെസ്സിയുടെ ജീവിതകഥ സിനിമയാവുന്നു. അമേരിക്കയിലെ ലോസാഞ്ചലസിലുള്ള എപിക് പിക്‌ചേഴ്‌സ് ഗ്രൂപ്പ് എന്ന പ്രൊഡക്ഷന്‍ കമ്പനിയാണ് മെസ്സിയുടെ ജീവിതം അഭ്രാപളിയിലെത്തിക്കുന്നത്. ഇതിനുളള പ്രാഥമിക നടപടികള്‍ എപിക് പിക്‌ചേഴ്‌സ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

മെസ്സിയുടെ ജീവിതം സിനിമയാകുന്നുഅര്‍ജന്റീനയില്‍ മെസ്സിയുടെ കുട്ടിക്കാലത്തിലൂടെ തുടങ്ങി വളര്‍ച്ചാ ഹോര്‍മോണ്‍ കുറവ് പരിഹരിക്കാനുള്ള ചികിത്സക്കായി സ്‌പെയ്‌നിലെ ബാര്‍സേലോണയിലെത്തുന്നതും ഉജ്ജ്വല നേട്ടങ്ങളുടെ കരിയറും ചിത്രത്തിലുണ്ടാകും. 2014ല്‍ ബ്രസീലില്‍ നടക്കാനിരിക്കുന്ന ലോകകപ്പിനോടനുബന്ധിച്ച് സിനിമ റിലീസ് ചെയ്യാനാണ് എപിക് പിക്‌ചേഴ്‌സ് ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്.

ലൂകാ കയോലിയുടെ മെസ്സി എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മിക്കുന്നത്. മെസ്സിയുടെ മുന്‍കാല പരിശീലകര്‍, കുടുംബം, സഹതാരങ്ങള്‍ എന്നിവരുമായും നടത്തിയ അഭിമുഖങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.

Key Words: Lionel Messi , World Cup r,  Messi, Los Angeles, Barcelona, Argentina, Ballon d'Or, Epic Pictures Group, 2014 World Cup, Patrick Ewald , Mischa Barton
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia