Lionel Messi | പ്രവചനം ഫലിച്ചതോടെ പ്രഖ്യാപനം പാലിച്ച് യുവാവും സംഘവും; അര്‍ജന്റീന ലോകകപ് ഫൈനലിലെത്തിയ സന്തോഷത്തില്‍ കടലില്‍ മെസിയുടെ കൂറ്റന്‍ കടൗട് സ്ഥാപിച്ച് ആരാധകന്‍, വൈറലായി വീഡിയോ

 



കവരത്തി: (www.kvartha.com) ഫിഫ ലോകകപ് തുടങ്ങും മുന്‍പ് തന്നെ പുഴയിലും പാടത്തും റോഡരികിലുമായി ഫ്‌ലെക്‌സ് കൊണ്ടുള്ള സ്‌നേഹപ്രകടനായിരുന്നു ഫുട്‌ബോള്‍ പ്രേമികള്‍ കാഴ്ചവച്ചത്. പുള്ളാവൂര്‍ പുഴയുടെ നടുവില്‍ നിരനിരയായി നില്‍ക്കുന്ന മെസിയുടെയും നെയ്മറിന്റെയും റൊണാള്‍ഡോയുടെയും കടൗടുകള്‍ ലോക മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരുന്നു. 

ഇപ്പോഴിതാ, ലോകകപ് സെമി ഫൈനല്‍ മത്സരത്തിലെത്തുന്ന ടീമിനെ പ്രവചിച്ച് ഫലിച്ചതോടെ കടലിനടിയില്‍ മെസിയുടെ കൂറ്റന്‍ കടൗട് സ്ഥാപിക്കുമെന്ന പ്രഖ്യാപനം പാലിച്ചിരിക്കുകയാണ് യുവാവും സംഘവും. ലക്ഷദ്വീപിലെ കവരത്തിയിലെ അര്‍ജന്റീന ആരാധകനായ മുഹമ്മദ് സ്വാദിഖാണ് ക്രൊയേഷ്യയുമായുള്ള സെമി ഫൈനല്‍ നടക്കുന്നതിന് തൊട്ട് മുന്‍പ് പ്രഖ്യാപനം നടത്തിയത്. കളിയില്‍ തന്റെ ഇഷ്ട ടീം ജയിച്ചാല്‍ ആഹ്ലാദ സൂചകമായി കടലില്‍ പവിഴപ്പുറ്റുകള്‍ക്കിടയില്‍ മെസിയുടെ കടൗട് സ്ഥാപിക്കും എന്നായിരുന്നു അത്. ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധകരുടെ ആഗ്രഹം പോലെ ഏകപക്ഷീയമായ മൂന്നു ഗോളിന് ജയിച്ച് മെസിപ്പട ഫൈനലിലെത്തി.

കടലിനടയില്‍ 15 മീറ്റര്‍ താഴ്ചയില്‍ മെസിയുടെ കൂറ്റന്‍ കടൗട് തല ഉയര്‍ത്തി നില്‍ക്കുന്നതിന്റെ വീഡിയോ അര്‍ജന്റീന ആരാധകര്‍ ഫേസ്ബുകിലും പങ്കുവച്ചിട്ടുണ്ട്. കടൗട് സ്ഥാപിക്കാനായി തോണിയില്‍ കടലിലേക്ക് പോകുന്നുതും കടലിനിടയില്‍ പവിഴപ്പുറ്റുകള്‍ക്കിടയില്‍ കടൗട് സ്ഥാപിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. സ്‌കൂബാ ടീമിന്റെ സഹായത്തോടെയാണ് കടൗട് സ്ഥാപിച്ചത്.

Lionel Messi | പ്രവചനം ഫലിച്ചതോടെ പ്രഖ്യാപനം പാലിച്ച് യുവാവും സംഘവും; അര്‍ജന്റീന ലോകകപ് ഫൈനലിലെത്തിയ സന്തോഷത്തില്‍ കടലില്‍ മെസിയുടെ കൂറ്റന്‍ കടൗട് സ്ഥാപിച്ച് ആരാധകന്‍, വൈറലായി വീഡിയോ


'പറഞ്ഞ വാക്ക് പാലിച്ചിട്ടുണ്ട് അര്‍ജന്റീന ഫൈനല്‍ എത്തിയാല്‍ മെസിയുടെ കട്ഔട് കടലിനടിയില്‍  വെക്കും എന്ന് പറഞ്ഞു വെച്ചു, നമ്മടെ ചെക്കന്‍ പവിഴ പൂറ്റുകള്‍ക്കും വര്‍ണമത്സ്യങ്ങള്‍ക്കും ഇടയില്‍  നിന്നത് കണ്ടോ..'- എന്നാണ് കടലിനിടയില്‍ കടൗട് വെച്ച് ആരാധകര്‍ ഫേസ്ബുകില്‍ കുറിച്ചത്.

ഞായറാഴ്ചയാണ് അര്‍ജന്റീന-ഫ്രാന്‍സ് ലോകകപ് ഫൈനല്‍ പോരാട്ടം. ഇന്‍ഡ്യന്‍ സമയം രാത്രി 8.30നാണ് മത്സരം തുടങ്ങുക. 1986നുശേഷം ആദ്യ കിരീടമാണ് ലയണല്‍ മെസിയുടെ അര്‍ജന്റീന ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ 2018ല്‍ കിരീടം നേടിയ ഫ്രാന്‍സ് ലോകകപില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമാവാനാണ് ഒരുങ്ങുന്നത്.

 

Keywords:  News,National,India,Lakshadweep,Lionel Messi,Football,Football Player,Sports, Trending,Top-Headlines,FIFA-World-Cup-2022,World Cup, Lionel Messi's cutout installed at Lakshadweep sea
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia