Lionel Messi | ലോകകപ്പ് ചാംപ്യന്മാരായ അർജന്റീന ടീമിന് മെസിയുടെ 'സ്നേഹ സമ്മാനം'; എല്ലാവർക്കും സ്വർണ ഐ ഫോണുകൾ ഓർഡർ ചെയ്തു; ചിലവ് 1.73 കോടി രൂപ!

 



ബ്യൂണസ് ഐറിസ്: (www.kvartha.com) 2022ൽ ഖത്തറിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരായ ചരിത്ര വിജയത്തിന്റെ ഭാഗമായ തന്റെ ടീമിലെ ഓരോ അംഗത്തിനും സ്റ്റാഫിനും അർജന്റീനൻ താരം ലയണൽ മെസി സ്വർണ ഐഫോണുകൾ സമ്മാനിക്കുമെന്ന് റിപ്പോർട്ട്. 24 കാരറ്റ് സ്വർണത്തിൽ 35 ഐഫോണുകൾ മെസി ഓർഡർ ചെയ്തതായി ദി സൺ റിപ്പോർട്ട് ചെയ്തു. ഏകദേശം 1.73 കോടി രൂപയാണ് ഇതിന്റെ വില. 

ഓരോ കളിക്കാരന്റെയും പേരുകളും അർജന്റീനിയൻ ലോഗോയും അവയിൽ കൊത്തിവെച്ചിരിക്കുമെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച പാരിസിലെ തന്റെ അപ്പാർട്ട്‌മെന്റിൽ എല്ലാ സഹപ്രവർത്തകർക്കും മെസി ഈ സമ്മാനം നൽകുമെന്നാണ് അറിയുന്നത്. അഭിമാന നിമിഷത്തിന്റെ ഓർമയ്ക്കായി തന്റെ എല്ലാ സഹതാരങ്ങൾക്കും പ്രത്യേക സമ്മാനം നൽകാൻ ആഗ്രഹിക്കുന്നുവെന്ന് മെസി  പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. 

Lionel Messi | ലോകകപ്പ് ചാംപ്യന്മാരായ അർജന്റീന ടീമിന് മെസിയുടെ 'സ്നേഹ സമ്മാനം'; എല്ലാവർക്കും സ്വർണ ഐ ഫോണുകൾ ഓർഡർ ചെയ്തു; ചിലവ് 1.73 കോടി രൂപ!


സമ്മാനത്തിനായി മെസി സംരംഭകനായ ബെൻ ലിയോൺസുമായി ബന്ധപ്പെടുകയും അവർ ഒരുമിച്ചാണ് ഡിസൈൻ തയ്യാറാക്കിയതെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. പെനാൽറ്റിയിൽ 4-2ന് ഫ്രാൻസിനെ തോൽപ്പിച്ചാണ് അർജന്റീന മൂന്നാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ക്യാപ്റ്റൻ ലയണൽ മെസിയുടെ ആദ്യ ലോകകപ്പ് ട്രോഫി നേട്ടമായിരുന്നു ഇത്. 

Keywords:  News,World,Argentina,Fifa,Football,Football Player,Players,Sports,FIFA-World-Cup-2022,Lionel Messi,Mobile Phone, Lionel Messi orders 35 gold iPhones for his World Cup winning Argentina team and staff
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia