അര്‍ജന്റീനയ്ക്ക് ജയം, ഒന്നാമത്

 


അര്‍ജന്റീനയ്ക്ക് ജയം, ഒന്നാമത്
ബ്യൂണസ് അയേഴ്‌സ്:  ലാറ്റിനമേരിക്കല്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയ്ക്ക് ജയം. അര്‍ജന്റീന ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാഗ്വേയെ തോല്‍പിച്ചു. ഏഞ്ചല്‍ ഡി മരിയ, ഗൊണ്‍സാലൊ ഹിഗ്വെയ്ന്‍, ലയണല്‍ മെസി എന്നിവരുടെ ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ ജയം.

ആറ് മത്സരങ്ങളില്‍ നാലാം ജയം സ്വന്തമാക്കിയ അര്‍ജന്റീനയ്ക്ക് 13 പോയിന്റായി. ഇതോടെ പോയിന്റ് പട്ടികയില്‍ അവര്‍ ഒന്നാമതെത്തുകയും ചെയ്തു.

അര്‍ജന്റീന ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ 39 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹോം ഗ്രൗണ്ടില്‍ പരാഗ്വെയ്‌ക്കെതിരേ ജയം നേടുന്നത്. ഇതേ സമയം കൊളംബിയ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് കോപ്പ അമേരിക്ക ചാംപ്യന്‍മാരായ ഉറുഗ്വെയെ തകര്‍ത്തു.

SUMMARY: Lionel Messi's Argentina brushed aside Paraguay 3-1 to go top of the South American 2014 World Cup qualifiers at the Mario Kempes stadium on Friday.

key words:
Lionel Messi, Argentina ,Paraguay, South American ,2014 World Cup qualifiers , Mario Kempes stadium , Angel Di Maria, Gonzalo Higuain ,Messi, , South American ,Uruguay, South Africa in 2010, Venezuela
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia