സൂപെര്‍ താരം ലയണല്‍ മെസിയുടെ അരങ്ങേറ്റ മത്സരം ഞായറാഴ്ച അര്‍ധരാത്രിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാരിസ്: (www.kvartha.com 29.08.2021) പാരിസ് സെന്റ് ജെര്‍മനില്‍ സൂപെര്‍ താരം ലയണല്‍ മെസി ഞായറാഴ്ച അരങ്ങേറ്റം നടത്തും. ഞായറാഴ്ച ഇന്‍ഡ്യന്‍ സമയം അര്‍ധരാത്രി 12.15ന് റെയിംസിനെതിരെയാണ് പിഎസ്ജിയുടെ മത്സരം. മെസിയും നെയ്മറും എംബാപെയും റെയിംസിനെതിരായ മത്സരത്തിന്റെ ആദ്യ ഇലവനില്‍ പങ്കെടുക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. മൂവരും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.

രണ്ടാഴ്ച മുമ്പാണ് മെസി പിഎസ്ജിയിലെത്തിയത്. വളരെ നാടകീയമായാണ് മെസി ബാഴ്‌സലോണയില്‍ നിന്ന് പിഎസ്ജിയിലെത്തിയത്. എന്നാല്‍ മാച്ച് ഫിറ്റ് അല്ലാത്തതിനാല്‍ ഇതുവരെ കളത്തില്‍ ഇറങ്ങിയിരുന്നില്ല. ഞായറാഴ്ച കളിക്കുകയാണെങ്കില്‍ ബാഴ്‌സലോണ അല്ലാത്ത ഒരു ക്ലബിനു വേണ്ടി മെസി ബൂട്ടണിയുന്ന ആദ്യ മത്സരമാവും അത്. മൂന്ന് മത്സരങ്ങളാണ് ഇതുവരെ ലീഗില്‍ പിഎസ്ജി കളിച്ചത്. മൂന്നിലും ജയിക്കുകയും ചെയ്തു.

പിഎസ്ജിയിലേക്കുള്ള മെസിയുടെ വരവ് വളരെ നാടകീയമായിട്ടായിരുന്നു. അഞ്ച് വര്‍ഷത്തെ കരാര്‍ അംഗീകരിച്ച് 50 ശതമാനം വേതന ഇളവും അംഗീകരിച്ചതിനു പിന്നാലെ മെസി ഇനി ക്ലബില്‍ തുടരില്ലെന്ന് ബാഴ്‌സലോണ അറിയിക്കുകയായിരുന്നു. സാമ്പത്തിക, സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മെസി ക്ലബ് വിടുകയാണെന്നാണ് വാര്‍ത്താകുറിപ്പിലൂടെ ബാഴ്സലോണ അറിയിച്ചത്.

കരാര്‍ അംഗീകരിച്ചതോടെ ലാ ലിഗ പ്രസിഡന്റ് തെബാസ് സംശയം പ്രകടിപ്പിക്കുകയും പരിശോധിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ക്ലബിലേക്ക് പുതുതായി എത്തിയ താരങ്ങളെയൊന്നും കളിക്കാനിറക്കാനാവില്ലെന്ന പ്രതിസന്ധി മുന്നില്‍ നില്‍ക്കുമ്പോഴാണ് വേതനം കുറച്ച് മെസി കരാര്‍ അംഗീകരിക്കുന്നത്.

എന്നാല്‍, ഇതെല്ലാം അസ്ഥാനത്താക്കി ലാ ലിഗ ഏര്‍പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങളില്‍ കുടുങ്ങി മെസിയും ക്ലബും വേര്‍പിരിയുകയായിരുന്നു. 12-ാം വയസില്‍ ബാഴ്സലോണയുമായി കരാര്‍ ഒപ്പിട്ട താരം 22 വര്‍ഷങ്ങള്‍ ക്ലബില്‍ ചെലവഴിച്ചതിനു ശേഷമാണ് മടങ്ങിയത്.

പിഎസ്ജിയുമായി രണ്ട് വര്‍ഷത്തേക്കാണ് മെസിയുടെ കരാര്‍. പ്രതിവര്‍ഷം 35 ദശലക്ഷം യൂറോയാണ് പ്രതിഫലം. മെസി 2023 വരെയുള്ള പ്രാഥമിക കരാര്‍ പിഎസ്ജിയില്‍ ഒപ്പുവെച്ചു. അതിനു ശേഷം ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടാനുള്ള വ്യവസ്ഥയും ഉണ്ട്. നെയ്മറിന്റെ സാന്നിധ്യമാണ് പിഎസ്ജിയിലേക്കുള്ള മെസിയുടെ യാത്ര സുഗമമാകാന്‍ കാരണം. 30-ാം നമ്പര്‍ ജഴ്‌സിയാണ് മെസി ഫ്രന്‍ജ് ക്ലബില്‍ അണിയുക. 10-ാം നമ്പര്‍ ജഴ്‌സി വാഗ്ധാനം ചെയ്തിരുന്നെങ്കിലും അത് നിരസിച്ച മെസി 30-ാം നമ്പര്‍ തിരഞ്ഞെടുക്കുകയായിരുന്നു.

സൂപെര്‍ താരം ലയണല്‍ മെസിയുടെ അരങ്ങേറ്റ മത്സരം ഞായറാഴ്ച അര്‍ധരാത്രിയില്‍

Keywords:  Lionel Messi In PSG Squad For First Time And Poised For Debut, Paris, News, Football, Football Player, Sports, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia