Football | ലയണൽ മെസി ചരിത്രം സൃഷ്ടിച്ചു; 800 ഗോളുകൾ മാത്രമല്ല, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഈ ലോക റെക്കോർഡും തകർത്തു! വീഡിയോ
Mar 24, 2023, 10:27 IST
ADVERTISEMENT
ബ്യൂണസ് അയേഴ്സ്: (www.kvartha.com) വ്യാഴാഴ്ച രാത്രി പനാമയ്ക്കെതിരായ സൗഹൃദ മത്സരത്തിൽ അർജൻ്റീന മികച്ച വിജയമാണ് നേടിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അർജൻ്റീനയുടെ ജയം. തിയാഗോ അൽമാഡോ, ലയണൽ മെസി എന്നിവരാണ് അർജൻ്റീനയ്ക്ക് വേണ്ടി ഗോളടിച്ചത്. ഈ ഒരു ഗോളോടെ ലയണൽ മെസി ചരിത്രവും സൃഷ്ടിച്ചു. ഇത് താരത്തിന്റെ കരിയറിലെ 800-ാം ഗോളായിരുന്നു.
ഇതുവരെ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന ഫുട്‌ബോൾ താരമെന്ന റെക്കോർഡ് പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കയ്യിലായിരുന്നു. റൊണാൾഡോ തന്റെ 800-ാം ഗോൾ നേടിയത് 1095 മത്സരങ്ങളിൽ നിന്നാണ്. എന്നാൽ മെസിക്ക് റൊണാൾഡോയെക്കാൾ 77 മത്സരങ്ങൾ കുറവിൽ ഈ നേട്ടം കൈവരിക്കാനായി. 1018-ാം മത്സരത്തിലാണ് മെസി ചരിത്രം തിരുത്തിയത്.
അർജന്റീനയ്ക്ക് വേണ്ടി ഇത് മെസിയുടെ 99-ാം ഗോളായിരുന്നു. തന്റെ മുൻ ക്ലബായ ബാഴ്‌സലോണയ്ക്ക് വേണ്ടിയാണ് താരം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത്, 672 ഗോളുകൾ. പിഎസ്ജിക്ക് വേണ്ടി 29 ഗോളുകളും നേടിയിട്ടുണ്ട്. പനാമയ്‌ക്കെതിരെ 89-ാം മിനിറ്റിൽ ഫ്രീ കിക്കിലൂടെയാണ് മെസി തന്റെ 800-ാം ഗോൾ പൂര്‍ത്തിയാക്കിയത്.
ഫിഫ ലോകകപ്പ് നേടിയതിന് ശേഷമുള്ള അർജന്റീനയുടെ ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. ബ്യൂണസ് അയേഴ്സിലെ 84000 പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയം കാണികളെക്കൊണ്ട് നിറഞ്ഞിരുന്നു. ലോകകപ്പ് ട്രോഫി കാണിച്ച് അർജന്റീനയും ആരാധകരെ അഭിവാദ്യം ചെയ്തു.
Keywords: Lionel Messi, Cristiano Ronaldo, Record, Football, Football Player, Sports, Entertainment, Argentina, World Cup, International, World, News, Top-Headlines, Lionel Messi breaks Cristiano Ronaldo record.
< !- START disable copy paste -->

¡EL SEGUNDOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOO DE #ARGENTINA, LO HIZO LIONEL ANDRÉS MESSI CUCCITTINI!👊🏼🤩🔥 pic.twitter.com/glVcaTdzm4
— Argentina Gol (@BocaJrsGol) March 24, 2023
ഫിഫ ലോകകപ്പ് നേടിയതിന് ശേഷമുള്ള അർജന്റീനയുടെ ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. ബ്യൂണസ് അയേഴ്സിലെ 84000 പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയം കാണികളെക്കൊണ്ട് നിറഞ്ഞിരുന്നു. ലോകകപ്പ് ട്രോഫി കാണിച്ച് അർജന്റീനയും ആരാധകരെ അഭിവാദ്യം ചെയ്തു.
Keywords: Lionel Messi, Cristiano Ronaldo, Record, Football, Football Player, Sports, Entertainment, Argentina, World Cup, International, World, News, Top-Headlines, Lionel Messi breaks Cristiano Ronaldo record.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.